Top Spec

The Top-Spec Automotive Web Portal in Malayalam

ഉല്‍സവത്തിന് എഴുന്നള്ളാന്‍ റെനോയുടെ കരിവീരന്‍മാര്‍

  • ഓരോ മോഡലിന്റെയും ടോപ് സ്‌പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചത്
  • ലിമിറ്റഡ് എഡിഷന്‍ ആയതിനാല്‍ ഓരോന്നിന്റെയും 300 യൂണിറ്റ് മാത്രമാണ് വില്‍ക്കുന്നത്
  • മൂന്ന് കാറുകളിലും ‘സ്റ്റെല്‍ത്ത് ബ്ലാക്ക്’ പെയിന്റ് ജോബും പുതിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു

ല്‍സവ സീസണ്‍ പ്രമാണിച്ച് കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നീ മൂന്ന് മോഡലുകളുടെയും അര്‍ബന്‍ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് റെനോ ഇന്ത്യ. ഓരോ മോഡലിന്റെയും ടോപ് സ്‌പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചത്. ലിമിറ്റഡ് എഡിഷന്‍ ആയതിനാല്‍ ഓരോന്നിന്റെയും 300 യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്. പ്രത്യേക പതിപ്പിന്റെ ഭാഗമായി മൂന്ന് കാറുകളിലും ‘സ്റ്റെല്‍ത്ത് ബ്ലാക്ക്’ പെയിന്റ് ജോബും പുതിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

റെനോ കൈഗര്‍ അര്‍ബന്‍ നൈറ്റ് എഡിഷന്‍

മുന്നിലും പിന്നിലും ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ സ്‌കിഡ് പ്ലേറ്റ്, പിറകില്‍ ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ട്രങ്ക് ലൈനര്‍, ഡോര്‍ സൈഡ് ക്ലാഡിംഗില്‍ ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ഇന്‍സര്‍ട്ടുകള്‍, ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ റൂഫ് റെയിലുകള്‍, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റ്, പേര് സഹിതം പഡില്‍ ലാംപുകള്‍, 9.65 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് മിറര്‍ മോണിറ്റര്‍, പുതിയ മള്‍ട്ടി കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയോടെയാണ് റെനോ കൈഗര്‍ അര്‍ബന്‍ നൈറ്റ് എഡിഷന്‍ വരുന്നത്.

ആംഗിളുകള്‍ ക്രമീകരിക്കാന്‍ കഴിയുന്നതും തീയതിയും സമയവും കാണിക്കുന്നതുമായ ഫോട്ടോ-ക്രോമാറ്റിക് കണ്ണാടിയാണ് സ്മാര്‍ട്ട് മിറര്‍ മോണിറ്റര്‍. അകത്ത് ഈ കണ്ണാടിയുടെ മുന്നിലായി ഡാഷ്‌ബോര്‍ഡ് ക്യാമറയും പിറകിലെ വിന്‍ഡ്ഷീല്‍ഡില്‍ മറ്റൊരു ക്യാമറയും ഘടിപ്പിച്ചിരിക്കുന്നു. ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസ് സവിശേഷതയാണ്. റെക്കോര്‍ഡ് ചെയ്ത കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയാണ് മറ്റൊരു ഫീച്ചര്‍. ഓഫ് ചെയ്താല്‍ സാധാരണ ഇന്‍സൈഡ് റിയര്‍ വ്യൂ മിററായും (ഐആര്‍വിഎം) സ്മാര്‍ട്ട് മോണിറ്റര്‍ പ്രവര്‍ത്തിക്കും. പ്രത്യേക മൊബൈല്‍ ആപ്പ് വഴി ആംബിയന്റ് ലൈറ്റിംഗ് കണ്‍ട്രോള്‍ ചെയ്യാം. റിവേഴ്‌സ് ക്യാമറ കൂടിയുള്ളതിനാല്‍ പിറകില്‍ ഇപ്പോള്‍ ആകെ രണ്ട് ക്യാമറകളായി.

റെനോ ട്രൈബര്‍ അര്‍ബന്‍ നൈറ്റ് എഡിഷന്‍

മുന്നിലും പിന്നിലും ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ സ്‌കിഡ് പ്ലേറ്റ്, ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ഡോര്‍ സൈഡ് ക്ലാഡിംഗ്, പിറകില്‍ ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ട്രങ്ക് ലൈനര്‍, 9.65 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് മിറര്‍ മോണിറ്റര്‍, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റ്, പഡില്‍ ലാംപുകള്‍ എന്നിവ 7 സീറ്ററിന്റെ ലിമിറ്റഡ് എഡിഷന് ലഭിച്ചു.

റെനോ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍

മുന്നിലും പിന്നിലും ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ സ്‌കിഡ് പ്ലേറ്റ്, പിറകില്‍ ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ട്രങ്ക് ലൈനര്‍, ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ഹെഡ്‌ലാംപ് ബെസല്‍, ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ബംപര്‍ ഗാര്‍ണിഷ്, ‘പിയാനോ ബ്ലാക്ക്’ പുറം കണ്ണാടികള്‍, ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ റൂഫ് റെയില്‍ ഇന്‍സര്‍ട്ടുകള്‍, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റ്, പഡില്‍ ലാംപുകള്‍ എന്നിവ ലഭിച്ചതാണ് റെനോ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍. അതേസമയം, സ്മാര്‍ട്ട് മിറര്‍ മോണിറ്റര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ നല്‍കിയില്ല. ചക്രങ്ങളില്‍ ‘സ്റ്റാര്‍ഡസ്റ്റ് സില്‍വര്‍’ ഫ്‌ളെക്‌സ് ഫിനിഷാണ് ലഭിച്ചത്.

അതാത് മോഡലുകളുടെ ടോപ് സ്‌പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൈഗര്‍, ട്രൈബര്‍ മോഡലുകളുടെ ഈ പ്രത്യേക പതിപ്പിന് സ്റ്റാന്‍ഡേഡ് വേരിയന്റിനേക്കാള്‍ 14,999 രൂപ അധികം നല്‍കണം. അതേസമയം ക്വിഡ് ഉപയോക്താക്കള്‍ക്ക് 6,999 രൂപ കൂടുതല്‍ നല്‍കിയാല്‍ മതി.

ഡല്‍ഹി എക്‌സ് ഷോറൂം വില

റെനോ കൈഗര്‍ അര്‍ബന്‍ നൈറ്റ് എഡിഷന്‍
എനര്‍ജി എംടി ………….. 8,94,989 രൂപ
ടര്‍ബോ എംടി …………. 10,14,989 രൂപ
ടര്‍ബോ എക്‌സ്-ട്രോണിക് സിവിടി ………… 11,14,989 രൂപ

റെനോ ട്രൈബര്‍ അര്‍ബന്‍ നൈറ്റ് എഡിഷന്‍
എംടി ………….. 8,37,499 രൂപ
എഎംടി ………… 8,89,499 രൂപ

റെനോ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍
എംടി …………. 5,94,499 രൂപ
എഎംടി ……….. 6,39,499 രൂപ