Top Spec

The Top-Spec Automotive Web Portal in Malayalam

അമ്പതിനായിരം ബുക്കിംഗ് പിന്നിട്ട് പുതിയ കിയ സെല്‍റ്റോസ്

  • ഈ വര്‍ഷം ജൂലൈയിലാണ് കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചത്
  • വമ്പന്‍ മല്‍സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ഒഇഎമ്മുകളിലൊന്നായി കിയ മാറി
  • ആകെ ബുക്കിംഗുകളുടെ 47 ശതമാനം അഡാസ് വേരിയന്റുകള്‍ക്കാണ്
  • ഉല്‍സവ സീസണ്‍ പ്രമാണിച്ച് ജിടിഎക്‌സ്+ (എസ്), എക്‌സ്-ലൈന്‍ (എസ്) എന്നീ പുതിയ അഡാസ് വേരിയന്റുകള്‍ വിപണിയിലെത്തിച്ചു. യഥാക്രമം 19.40 ലക്ഷം രൂപയും 19.60 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില
  • വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് ഉല്‍പ്പാദനം മെച്ചപ്പെടുത്തിയതായി കിയ ഇന്ത്യ

വര്‍ഷം ജൂലൈയിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത കിയ സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിംഗ് നേടിയിരിക്കുകയാണ് എസ്‌യുവി. ഇതോടെ, വമ്പന്‍ മല്‍സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ഒഇഎമ്മുകളിലൊന്നായി കിയ ഇന്ത്യ മാറി. ആകെ ബുക്കിംഗുകളുടെ 47 ശതമാനവും അഡാസ് സുരക്ഷാ ഫീച്ചറുകള്‍ ലഭിച്ച വേരിയന്റുകള്‍ക്കാണ് എന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ, ഉല്‍സവ സീസണ്‍ പ്രമാണിച്ച് സെല്‍റ്റോസ് എസ്‌യുവിയുടെ രണ്ട് പുതിയ അഡാസ് വേരിയന്റുകള്‍ കിയ ഇന്ത്യ പുറത്തിറക്കി. ജിടിഎക്‌സ്+ (എസ്), എക്‌സ്-ലൈന്‍ (എസ്) എന്നിവയാണ് ഈ വേരിയന്റുകള്‍. യഥാക്രമം 19.40 ലക്ഷം രൂപയും 19.60 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. എച്ച്ടിഎക്‌സ്+, എക്‌സ്-ലൈന്‍ എന്നീ വകഭേദങ്ങള്‍ക്ക് ഇടയിലാണ് ഈ വേരിയന്റുകള്‍ക്ക് സ്ഥാനം.

പുതിയ കാലത്തെ ഉപയോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയവും സുഖപ്രദവുമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്ന വാഹനങ്ങളിലൊന്നായി സെല്‍റ്റോസ് മാറിയെന്ന് കിയ ഇന്ത്യ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു. രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നിവ കൂടാതെ കാറിന്റെ മൂല്യവുമാണ് ഈ മെഗാ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വലിയ ഡിമാന്‍ഡ് കണക്കിലെടുത്ത്, വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുന്നതിന് ഉല്‍പ്പാദനം മെച്ചപ്പെടുത്തിയതായി മ്യുങ്-സിക് സോണ്‍ അറിയിച്ചു.