Top Spec

The Top-Spec Automotive Web Portal in Malayalam

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് പുറത്തിറക്കി

അഞ്ച് വേരിയന്റുകളിൽ ലഭിക്കും. 9.49 ലക്ഷം മുതൽ 13.29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്സ് ഷോറൂം വില

സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളിൽ ലഭിക്കും. 9.49 ലക്ഷം മുതൽ 13.29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്സ് ഷോറൂം വില. കഴിഞ്ഞ മാസം ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുക. 

1.0 ലിറ്റർ, 3 സിലിണ്ടർ, ടർബോ പെട്രോൾ എൻജിനാണ് സ്കോഡ റാപ്പിഡ് ടിഎസ്ഐ (ടർബോചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇൻജെക്ഷൻ) എടി (ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോർ 109 ബിഎച്ച്പി പരമാവധി കരുത്തും 175 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ചേർത്തുവെച്ചു. 16.24 കിലോമീറ്ററാണ് ഇന്ധനക്ഷമത. 

പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്‌ വീൽ, ക്രൂസ് കൺട്രോൾ എന്നിവയാണ് സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന്റെ പ്രധാന ഫീച്ചറുകൾ. മുന്നിൽ ഇരട്ട എയർബാഗുകൾ, എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ), റിവേഴ്സ് കാമറ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. 

സ്കോഡ റാപ്പിഡ് ടിഎസ്ഐ എടി

വേരിയന്റ്              ………               വില 

റൈഡർ പ്ലസ്……….    9.49 ലക്ഷം രൂപ 

അംബീഷൻ………..    11.29 ലക്ഷം രൂപ 

ഓണിക്സ് …………..   11.49 ലക്ഷം രൂപ 

സ്റ്റൈൽ………………….. 12.99 ലക്ഷം രൂപ 

മോണ്ടി കാർലോ…………. 13.29 ലക്ഷം രൂപ