Top Spec

The Top-Spec Automotive Web Portal in Malayalam

ശതാബ്ദി നിറവില്‍ എംജി; എവര്‍ഗ്രീന്‍ എഡിഷനുകള്‍ പുറത്തിറക്കി

  • 1924 ലാണ് എംജി മോട്ടോര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ആരംഭിച്ചത്
  • കോമറ്റ് ഇവി, ആസ്റ്റര്‍, ഹെക്ടര്‍, സെഡ്എസ് ഇവി മോഡലുകളുടെ 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു
  • പ്രശസ്തമായ ‘ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍’ അനുസ്മരിച്ച് ‘എവര്‍ഗ്രീന്‍’ കളര്‍ ഓപ്ഷനിലാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്
  • മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും സൗന്ദര്യവര്‍ദ്ധകങ്ങളാണ്
  • ഹെക്ടര്‍, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍ മോഡലുകളുടെ ബ്ലാക്ക്സ്റ്റോം എഡിഷന്‍ ഈയിടെ വിപണിയില്‍ എത്തിച്ചിരുന്നു

1924 ല്‍ ആരംഭിച്ച എംജി മോട്ടോര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ഈ വര്‍ഷം ശതാബ്ദി ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയില്‍ കോമറ്റ് ഇവി, ആസ്റ്റര്‍, ഹെക്ടര്‍, സെഡ്എസ് ഇവി മോഡലുകളുടെ 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. പ്രശസ്തമായ ‘ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍’ അനുസ്മരിച്ച് ‘എവര്‍ഗ്രീന്‍’ കളര്‍ ഓപ്ഷനിലാണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനുകളുടെ എത്ര യൂണിറ്റ് നിര്‍മിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.

സവിശേഷ കളര്‍ കൂടാതെ, ബ്ലാക്ക് റൂഫ്, ടെയില്‍ഗേറ്റില്‍ ‘100 ഇയര്‍ എഡിഷന്‍’ ബാഡ്ജ് എന്നിവ ലഭിച്ചിരിക്കുന്നു. ഇന്റീരിയറില്‍ ഓള്‍ ബ്ലാക്ക് തീം കൂടാതെ, മുന്‍ നിരയിലെ ഹെഡ്റെസ്റ്റുകളില്‍ ‘100 ഇയര്‍ എഡിഷന്‍’ എംബ്രോയ്ഡറി ചെയ്തു. മാത്രമല്ല, കസ്റ്റമൈസ് ചെയ്യാവുന്ന വിജറ്റ് നിറത്തില്‍ ‘എവര്‍ഗ്രീന്‍’ തീം ഹെഡ് യൂണിറ്റ് നല്‍കി. പ്രത്യേക പതിപ്പുകളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും സൗന്ദര്യവര്‍ദ്ധകങ്ങളാണ്.

ഈ വര്‍ഷം ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഡീസല്‍ എസ്‌യുവിയായ ഗ്ലോസ്റ്റര്‍ ഈ ലൈനപ്പില്‍ ഉള്‍പ്പെടാതെ പോയതെന്ന് വിശ്വസിക്കുന്നു. ഹെക്ടര്‍, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍ മോഡലുകളുടെ ബ്ലാക്ക്സ്റ്റോം എഡിഷന്‍ ഈയിടെ വിപണിയില്‍ എത്തിച്ചിരുന്നു.

എംജി 100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍ പ്രത്യേക പതിപ്പുകളുടെ വില ഇപ്രകാരമാണ്:

കോമറ്റ് ഇവി …………….. 9.40 ലക്ഷം രൂപ
ആസ്റ്റര്‍ …………………….. 14.81 ലക്ഷം രൂപ
ഹെക്ടര്‍………………… 21.20 ലക്ഷം രൂപ
സെഡ്എസ് ഇവി ………….. 24.18 ലക്ഷം രൂപ