- എക്സ് ഷോറൂം വില 97.84 ലക്ഷം രൂപ
- ഗ്ലേഷ്യര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവാര ബ്ലൂ, സാമുറായ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ പ്രത്യേക പതിപ്പ് ലഭിക്കും
- ‘ബ്ലാക്ക് സ്‌റ്റൈലിംഗ്’ പാക്കേജിലാണ് ക്യു7 ബോള്‍ഡ് എഡിഷന്‍ വരുന്നത്
- 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 3.0 ലിറ്റര്‍ ടര്‍ബോ വി6 കരുത്തേകുന്നു
ബോള്‍ഡ് എഡിഷന്‍ എന്ന പേരില്‍ ക്യു7 എസ്‌യുവിയുടെ പുതിയ പ്രത്യേക പതിപ്പ് ഔഡി ഇന്ത്യ പുറത്തിറക്കി. 97.84 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഗ്ലേഷ്യര്‍ വൈറ്റ്, മിത്തോസ് ബ്ലാക്ക്, നവാര ബ്ലൂ, സാമുറായ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ ഔഡി ക്യു7 ബോള്‍ഡ് എഡിഷന്‍ ലഭിക്കും.
മുന്നില്‍ ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, മുന്നിലും പിന്നിലും കറുത്ത ഔഡി റിംഗുകള്‍, കറുത്ത വിന്‍ഡോ സറൗണ്ടുകള്‍, കറുത്ത ഒആര്‍വിഎമ്മുകള്‍, കറുത്ത റൂഫ് റെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘ബ്ലാക്ക് സ്‌റ്റൈലിംഗ്’ പാക്കേജിലാണ് ഔഡി ക്യു7 ബോള്‍ഡ് എഡിഷന്‍ വരുന്നത്. മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ലഭിച്ചു.
ഇന്റീരിയറില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 19 സ്പീക്കറുകള്‍ സഹിതം ബി&ഒ സൗണ്ട് സിസ്റ്റം കണക്റ്റ് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കി. 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സഹിതം ‘പാര്‍ക്ക് അസിസ്റ്റ് പ്ലസ്’, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 7 ഡ്രൈവ് മോഡുകള്‍ തുടങ്ങിയവയും സവിശേഷതകളാണ്.
48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ 3.0 ലിറ്റര്‍ ടര്‍ബോ വി6 എന്‍ജിനാണ് ഔഡി ക്യു7 എസ്‌യുവിക്ക് കരുത്തേകുന്നത്. 335 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ‘ക്വാട്രോ’ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയുമായി എന്‍ജിന്‍ ചേര്‍ത്തുവെച്ചു.