- മൂന്ന് മോഡലുകളിലായി പത്തിലധികം പുതിയ ക്ലാസ് ലീഡിംഗ് ഫീച്ചറുകള്‍ നല്‍കി
- ഈസി-ആര്‍ എഎംടി സാങ്കേതികവിദ്യയോടെ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു
- രണ്ട് വര്‍ഷ സ്റ്റാന്‍ഡേഡ് വാറന്റിയും 7 വര്‍ഷ എക്സ്റ്റന്‍ഡഡ് വാറന്റിയും എല്ലാ പുതിയ മോഡലുകള്‍ക്കും ലഭിക്കും
റെനോല്യൂഷന്‍ ഇന്ത്യ 2024 പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ തങ്ങളുടെ ഇന്ത്യയിലെ മൂന്ന് മോഡലുകളും പരിഷ്‌കരിച്ചു. മൂന്ന് മോഡലുകളിലായി പത്തിലധികം പുതിയ ക്ലാസ് ലീഡിംഗ് ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈസി-ആര്‍ എഎംടി സാങ്കേതികവിദ്യയോടെ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉള്‍പ്പെടെ അഞ്ച് പുതിയ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി ആവേശകരമായ ഒരു യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു. ഈ മുന്നേറ്റം ഇന്ത്യന്‍ വിപണിയില്‍ പുതിയ റെനോ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിക്കുന്നതു കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ക്വിഡ് ഹാച്ച്ബാക്കിന്റെ രൂപകല്‍പ്പനയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിയപ്പോള്‍ ട്രൈബര്‍ നിരയില്‍ സുഖസൗകര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. കൂടുതല്‍ പ്രീമിയം അനുഭവങ്ങളും മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങളുമാണ് 2024 കൈഗര്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേഡ് വാറന്റിയും 7 വര്‍ഷ എക്സ്റ്റന്‍ഡഡ് വാറന്റിയും എല്ലാ പുതിയ മോഡലുകള്‍ക്കും ലഭിക്കും.