- ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെയും ടോര്‍ക്ക് മോട്ടോഴ്‌സിന്റെയും മോഡലുകളാണ് അബാന്‍ മോട്ടോഴ്‌സ് വില്‍ക്കുന്നത്
- ബിനോജ് പി ഐപ്പ്, വി അനില്‍കുമാര്‍, ആര്‍ അഞ്ജന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അബാന്‍ മോട്ടോഴ്‌സ് ആരംഭിച്ചത്
- കേരളത്തില്‍ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ ഡിസ്ട്രിബ്യൂഷന്‍ പൂര്‍ണമായും അബാന്‍ മോട്ടോഴ്‌സ് കൈകാര്യം ചെയ്യുന്നു
- ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പിന് തിരുവനന്തപുരം കുമാരപുരത്ത് ഈ മാസം അവസാനത്തോടെ ഷോറൂം തുറക്കും
- abanmotors.com എന്ന വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം. അന്വേഷണങ്ങള്‍ക്കായി 9288029920, 8714683599 നമ്പറുകളില്‍ ബന്ധപ്പെടാം
- മൂന്നുചക്ര, നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കും
കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്‍നിര സ്ഥാനം ലക്ഷ്യമിട്ട് കുതിക്കുകയാണ് അബാന്‍ മോട്ടോഴ്‌സ്. രാജ്യത്തെ ഇവി വ്യവസായത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട മുംബൈ ആസ്ഥാനമായ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെയും പുണെ ആസ്ഥാനമായ ടോര്‍ക്ക് മോട്ടോഴ്‌സിന്റെയും വിവിധ മോഡലുകളാണ് അബാന്‍ മോട്ടോഴ്‌സ് വില്‍ക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നിര്‍മിതബുദ്ധിയും സവിശേഷതകളായ സ്ലോ സ്പീഡ് സ്‌കൂട്ടറുകളും പ്രീമിയം സ്‌പോര്‍ട്‌സ്, ഫാമിലി ബൈക്കുകളും അബാന്‍ മോട്ടോഴ്‌സില്‍ ലഭ്യമാണ്.
ബിനോജ് പി ഐപ്പ്, വി അനില്‍കുമാര്‍, ആര്‍ അഞ്ജന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അബാന്‍ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 28 വര്‍ഷത്തോളം ഓട്ടോമൊബൈല്‍ രംഗത്ത് ജോലി ചെയ്ത ശേഷം മൂവരും ചേര്‍ന്ന് അതേ ബിസിനസിലേക്ക് കടക്കുകയായിരുന്നു. ഇനി ഇലക്ട്രിക് മൊബിലിറ്റിയുടെ കാലമാണെന്ന് തിരിച്ചറിഞ്ഞ് അത്തരം ബ്രാന്‍ഡുകളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിപാലന ചെലവുകള്‍ കുറവാണെന്നും ബാറ്ററിക്ക് വാറന്റിയും എക്‌സ്‌റ്റെന്‍ഡഡ് വാറന്റിയും നല്‍കുന്നതായും അബാന്‍ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനോജ് പി ഐപ്പ് പറഞ്ഞു.
ഒഡീസി മോഡലുകള്‍ വില്‍ക്കുന്നതിന് എറണാകുളം പാലാരിവട്ടത്ത് എന്‍എച്ച് ബൈപാസില്‍ ഇഎംസി ആശുപത്രിക്ക് എതിര്‍വശത്താണ് അബാന്‍ മോട്ടോഴ്‌സ് ആദ്യ ഷോറൂം തുറന്നത്. പിന്നീട് കോട്ടയം കുമാരനല്ലൂരില്‍ അടുത്ത ഷോറൂം ആരംഭിച്ചു. ഫ്യൂച്ചര്‍ ഇലക്ട്രോ എന്ന പേരില്‍ മലപ്പുറത്തും ഇമാസ് എന്ന പേരില്‍ മൂവാറ്റുപുഴയിലും ഫ്രാഞ്ചൈസുകള്‍ തുടങ്ങി. പെരുമ്പാവൂരില്‍ ദിശ മോട്ടോഴ്‌സ് എന്ന പേരിലും ചേര്‍ത്തലയില്‍ മാടത്തിങ്കല്‍ എന്ന പേരിലുമാണ് ഫ്രാഞ്ചൈസുകള്‍. കേരളത്തില്‍ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ ഡിസ്ട്രിബ്യൂഷന്‍ പൂര്‍ണമായും അബാന്‍ മോട്ടോഴ്‌സ് കൈകാര്യം ചെയ്യുന്നു. ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പിന് തിരുവനന്തപുരം കുമാരപുരത്ത് ഈ മാസം അവസാനത്തോടെ ഷോറൂം തുറക്കും. തുടര്‍ന്ന് കൊല്ലത്ത് ഷോറൂം ആരംഭിക്കും.
രജിസ്‌റ്റേര്‍ഡ്, നോണ്‍ രജിസ്‌റ്റേര്‍ഡ് വിഭാഗങ്ങളില്‍ ഒഡീസി മോഡലുകള്‍ ലഭ്യമാണ്. മികച്ച ഡിസൈനോടുകൂടിയ ഇ2ഗോ ഗ്രാഫീന്‍ (100 കിമീ), ഇ2ഗോ ലൈറ്റ് (70 കിമീ), ഇ2ഗോ പ്ലസ് (90 കിമീ), ഇ2ഗോ പ്രോ (25 കിമീ), ഹ്വോക് പ്ലസ് (140 കിമീ), ട്രോട്ട് (70 കിമീ), റേസര്‍ ലൈറ്റ് വി2 (70 കിമീ), റേസര്‍ ലൈറ്റ് വി2പ്ലസ് (140 കിമീ) എന്നിവ ഒഡീസിയുടെ ഇ-സ്‌കൂട്ടറുകളാണെങ്കില്‍ വേഡര്‍ (125 കിമീ), ഇവോക്വിസ് (140 കിമീ) എന്നിവ ബൈക്കുകളാണ്. ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് റേഞ്ച്.
ക്രാറ്റോസ് ആര്‍ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ഉല്‍പ്പന്നം. ജിപിഎസ് ട്രാക്കര്‍, 100 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡ്, ചാര്‍ജര്‍ കണക്റ്റിവിറ്റി, ടോര്‍ക്ക് എന്നിവയോടെ വരുന്ന ഈ ബൈക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 180 കിമീ സഞ്ചരിക്കാം.
ഉപയോക്താക്കള്‍ക്ക് റീഇംബേഴ്‌സ്‌മെന്റിന് കാത്തുനില്‍ക്കാതെ സബ്‌സിഡി ലഭിക്കുമെന്നും തിരഞ്ഞെടുത്ത പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ വാറന്റി ലഭ്യമാണെന്നും ബിനോജ് പി ഐപ്പ് അറിയിച്ചു. abanmotors.com എന്ന വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താന്‍ കഴിയും. അന്വേഷണങ്ങള്‍ക്കായി 9288029920, 8714683599 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കൂടുതല്‍ ഇവി ബ്രാന്‍ഡുകളുമായി കൈകോര്‍ക്കുന്നതിന് പദ്ധതി തയ്യാറാക്കുകയാണ് അബാന്‍ മോട്ടോഴ്‌സ്. മാത്രമല്ല, മൂന്നുചക്ര, നാലുചക്ര ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കും. ഇതിനായി കൂടുതല്‍ നിക്ഷേപം നടത്തും. കേരളത്തിലെ ഇവി വിപണിയില്‍ വലിയ വിഹിതമാണ് ലക്ഷ്യം.