- എല്ലാ മോഡലുകളുടെയും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകള്‍ നല്‍കും
- എല്ലാവരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഇന്ത്യയിലെ നിരത്തുകള്‍ എല്ലാവര്‍ക്കും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും ഹ്യുണ്ടായ് ഇന്ത്യ
ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ എല്ലാ കാറുകളിലും ഇനി മുതല്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും. നിലവില്‍, എക്സ്റ്റര്‍, ഐ20, ഐ20 എന്‍ ലൈന്‍, വെര്‍ണ, ക്രെറ്റ, ടൂസോണ്‍, അയോണിക് 5 എന്നീ മോഡലുകളുടെ മുഴുവന്‍ വേരിയന്റുകളിലുമാണ് ആറ് എയര്‍ബാഗുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എല്ലാവരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ഉന്‍സൂ കിം പറഞ്ഞു. ഇപ്പോള്‍, എല്ലാ മോഡലുകളുടെയും എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകള്‍ നല്‍കുകയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ നിരത്തുകള്‍ എല്ലാവര്‍ക്കും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു.