Top Spec

The Top-Spec Automotive Web Portal in Malayalam

ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി നിസാന്‍

  • ലോകകപ്പ് പ്രമാണിച്ച്, നിസാന്‍ മാഗ്നൈറ്റ് എസ്‌യുവിയുടെ കുറോ എന്ന സ്പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു
  • ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലാണ് ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം പതിപ്പ്
  • നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ട്രോഫിയുടെ ടൂര്‍ പ്രചാരണത്തിലും നിസാന്റെ പിന്തുണയുണ്ട്

ക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി (ഐസിസി) നിസാന്‍ പങ്കാളിത്തം പ്രഖ്യാപിക്കുന്നത്. ലോകകപ്പ് പ്രമാണിച്ച്, നിസാന്‍ മാഗ്നൈറ്റ് എസ്‌യുവിയുടെ കുറോ എന്ന സ്പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു.

ഐസിസി ടൂര്‍ണമെന്റുകളുടെ ഔദ്യോഗിക പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണിതെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ട്രോഫിയുടെ ടൂര്‍ പ്രചാരണത്തിലും നിസാന്റെ പിന്തുണയുണ്ട്.