Top Spec

The Top-Spec Automotive Web Portal in Malayalam

മോട്ടോജിപി ഭാരത് ജിപി; ടിക്കറ്റുകളുമായി യമഹ

  • 100 ഭാഗ്യശാലികളായ യമഹ പ്രേമികള്‍ക്ക് മോട്ടോജിപി ഭാരത് ജിപി റേസ് തല്‍സമയം കാണാനും മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി റൈഡര്‍മാരെ കാണാനും അവസരമൊരുക്കുകയാണ് കമ്പനി
  • പ്രഡിക്റ്റ് & വിന്‍, ഔണ്‍ & വിന്‍, പാര്‍ട്ടിസിപേറ്റ് & വിന്‍ എന്നീ മൂന്ന് മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്
  • കൂടുതല്‍ വിവരങ്ങള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാനും യമഹ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
  • ഇതാദ്യമായി ഇന്ത്യയിലെത്തുന്ന മോട്ടോജിപി, സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും

മഹ ആരാധകര്‍ക്ക് ആവേശകരമായ വാര്‍ത്ത! നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, മോട്ടോജിപി ഇതാദ്യമായി ഇന്ത്യയില്‍ വരികയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇവന്റ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബിഐസി) നടക്കും. 100 ഭാഗ്യശാലികളായ യമഹ പ്രേമികള്‍ക്ക് മോട്ടോജിപി ഭാരത് ജിപി റേസ് തല്‍സമയം കാണാനും മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി റൈഡര്‍മാരെ കാണാനും അവസരമൊരുക്കുകയാണ് കമ്പനി. യമഹ കമ്യൂണിറ്റി അംഗങ്ങള്‍ക്കും യമഹ മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കും രാജ്യമെങ്ങുമുള്ള മറ്റ് യമഹ ആരാധകര്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാം.

പ്രഡിക്റ്റ് & വിന്‍, ഔണ്‍ & വിന്‍, പാര്‍ട്ടിസിപേറ്റ് & വിന്‍ എന്നീ മൂന്ന് മല്‍സരങ്ങളാണ് യമഹ സംഘടിപ്പിക്കുന്നത്. യമഹ ആരാധകരുടെയും മോട്ടോര്‍സ്പോര്‍ട്സ് പ്രേമികളുടെയും റേസിംഗ് അവബോധം പരീക്ഷിക്കുന്നതായിരിക്കും പ്രഡിക്റ്റ് & വിന്‍ എന്ന ആദ്യ മല്‍സരം. ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ ഭാരത് ജിപിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി റൈഡര്‍മാര്‍ ഏത് പൊസിഷനില്‍ ഫിനിഷ് ചെയ്യുമെന്ന് ഊഹിച്ച് അഭിപ്രായം രേഖപ്പെടുത്തണം. രണ്ടാമത്തെ മല്‍സരം പുതിയ യമഹ ഉടമകള്‍ക്ക് വേണ്ടിയാണ്. ഏതെങ്കിലും യമഹ ബ്ലൂ സ്‌ക്വയര്‍ ഷോറൂമില്‍ നിന്ന് തങ്ങളുടെ പുതിയ യമഹ ഇരുചക്ര വാഹനത്തിന്റെ ചിത്രങ്ങള്‍ എടുത്ത് #YamahaRacingContest എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയാണ് വേണ്ടത്. ബ്ലൂ സ്ട്രീക്കുകള്‍ എന്നറിയപ്പെടുന്ന യമഹ റൈഡിംഗ് കമ്യൂണിറ്റിക്ക് വേണ്ടിയാണ് പാര്‍ട്ടിസിപേറ്റ് & വിന്‍ എന്ന മൂന്നാമത്തെ മല്‍സരം. ട്രാക്ക് ഡേ, COTB വാരാന്ത്യം തുടങ്ങിയ യമഹ ഇവന്റുകളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കാനും #YamahaRacingContest, #COTBTrackday, #COTBWeekend എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാനും പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ മല്‍സരം.

ടിക്കറ്റ് കരസ്ഥമാക്കുന്നതിന്, ഈ മല്‍സരങ്ങളില്‍ പങ്കെടുത്ത് മോട്ടോര്‍സ്‌പോര്‍ട്‌സിനോടും യമഹ ബ്രാന്‍ഡിനോടുമുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് വേണ്ടത്. കൂടാതെ, വിജയികള്‍ക്ക് മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി റൈഡര്‍മാരെ കാണാനും ബ്രാന്‍ഡില്‍ നിന്ന് ചില ഗുഡികള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിരിക്കും. ഈ മല്‍സരങ്ങള്‍ക്ക് ഇതിനകം മുപ്പതിനായിരത്തിലധികം പേരില്‍ നിന്ന് പ്രതികരണം ലഭിച്ചതായി യമഹ വ്യക്തമാക്കി. ഇവരില്‍ നിന്ന് 100 ഭാഗ്യശാലികളെ തിരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാനും യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.