Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍

  • ഡൈനാമിക് എച്ച്എസ്ഇ വേരിയന്റില്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച ലക്ഷ്വറി എസ്‌യുവി ലഭിക്കും. 94.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില
  • സദര്‍ ഗ്രേ, വരേസിന്‍ ബ്ലൂ, ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ വെലാര്‍ ഫേസ്‌ലിഫ്റ്റ് ലഭിക്കും. ഡീപ് ഗാര്‍നെറ്റ്, കാരവേ എന്നീ രണ്ട് തീമുകളില്‍ ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്യാം

പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡൈനാമിക് എച്ച്എസ്ഇ വേരിയന്റില്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച ലക്ഷ്വറി എസ്‌യുവി ലഭിക്കും. 94.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സെപ്റ്റംബര്‍ 14 ന് ഡെലിവറി ആരംഭിച്ചു. സദര്‍ ഗ്രേ, വരേസിന്‍ ബ്ലൂ, ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത വെലാര്‍ ലഭിക്കും. ഡീപ് ഗാര്‍നെറ്റ്, കാരവേ എന്നീ രണ്ട് തീമുകളില്‍ ഇന്റീരിയര്‍ കസ്റ്റമൈസ് ചെയ്യാം.

ഫീച്ചറുകളുടെ കാര്യത്തില്‍, 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, ‘മെറിഡിയന്‍’ മ്യൂസിക് സിസ്റ്റം, വെന്റിലേഷന്‍, ഹീറ്റിംഗ്, മസാജ് സൗകര്യങ്ങളോടെ ഇരുപത് വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ എന്നിവ ലഭിച്ചു. കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റ്, പവേര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി സറൗണ്ട് ക്യാമറ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വളയം, പുതിയ എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

മുന്നിലും പിന്നിലും പുതുക്കിയ ബംപര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, തനത് ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ പിക്‌സല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനുകള്‍, 20 ഇഞ്ച് ‘സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ’ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എക്സ്റ്റീരിയര്‍ പരിഷ്‌കാരങ്ങളും പുതിയ വെലാറിന് ലഭിച്ചു.

2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് 2024 റേഞ്ച് റോവര്‍ വെലാറിന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുമായും ടെറെയ്ന്‍ റെസ്പോണ്‍സ് 2 സിസ്റ്റം സഹിതം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.