Top Spec

The Top-Spec Automotive Web Portal in Malayalam

കുതിപ്പ് തുടരാന്‍ ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫേസ്‌ലിഫ്റ്റ്

  • എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ മുതല്‍
  • രണ്ടാഴ്ച്ച മുമ്പാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഐ20 അവതരിപ്പിച്ചത്
  • എന്‍6, എന്‍8 എന്നീ രണ്ട് വേരിയന്റുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും ലഭിക്കും

ണ്ടാഴ്ച്ച മുമ്പാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഹാച്ച്ബാക്കിന്റെ എന്‍ ലൈന്‍ വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 9.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എന്‍6, എന്‍8 എന്നീ രണ്ട് വേരിയന്റുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും ലഭിക്കും.

‘ബോസ്’ 7 സ്പീക്കര്‍ സിസ്റ്റം, 127 വിആര്‍ കമാന്‍ഡുകള്‍, മാപ്പുകള്‍ക്കും ഇന്‍ഫോടെയ്ന്‍മെന്റിനും ഒടിഎ അപ്ഡേറ്റുകള്‍, 52 ഹിംഗ്ലീഷ് വോയ്സ് കമാന്‍ഡുകള്‍, 60 ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഹാച്ച്ബാക്കിന്റെ സ്പോര്‍ട്ടി വേര്‍ഷന്‍ വരുന്നത്. കൂടാതെ, പ്രകൃതിയിലെ ഏഴ് ആംബിയന്റ് ശബ്ദങ്ങള്‍, സി-ടൈപ്പ് ചാര്‍ജര്‍, പത്ത് പ്രാദേശിക ഭാഷകളും രണ്ട് അന്തര്‍ദ്ദേശീയ ഭാഷകളും സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടിലാംഗ്വേജ് യുഐ എന്നിവയും ലഭിച്ചു.

അഞ്ച് മോണോടോണ്‍, രണ്ട് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫേസ്‌ലിഫ്റ്റ് ലഭിക്കും. അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, തണ്ടര്‍ ബ്ലൂ, സ്റ്റാറി നൈറ്റ് എന്നിവ മോണോടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. അബിസ് ബ്ലാക്ക് റൂഫ് സഹിതം അറ്റ്‌ലസ് വൈറ്റ്, തണ്ടര്‍ ബ്ലൂ എന്നിവയാണ് രണ്ട് ഡുവല്‍ ടോണ്‍ ഓപ്ഷനുകള്‍.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്.

2023 ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍

വേരിയന്റ് ………. എക്സ് ഷോറൂം വില

എന്‍6 എംടി ………. 9,99,490 രൂപ
എന്‍6 ഡിസിടി …… 11,09,900 രൂപ
എന്‍8 എംടി ……….. 11,21,900 രൂപ
എന്‍8 ഡിസിടി …….. 12,31,900 രൂപ