Top Spec

The Top-Spec Automotive Web Portal in Malayalam

ആകര്‍ഷകമായ ഓണം ഓഫറുകളുമായി യമഹ

  • 150 സിസി എഫ്‌സീ മോഡലുകള്‍ക്കും 125 എഫ്‌ഐ ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്കുമായി ക്യാഷ്ബാക്കും ഫിനാന്‍സ് ഓഫറുകളുമാണ് പ്രഖ്യാപിച്ചത്

കോള്‍ ഓഫ് ദ ബ്ലൂ എന്ന ബ്രാന്‍ഡ് കാംപെയ്നു കീഴില്‍ പ്രത്യേക ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ യമഹ മോട്ടോര്‍. 150 സിസി എഫ്‌സീ മോഡലുകള്‍ക്കും 125 എഫ്‌ഐ ഹൈബ്രിഡ് സ്‌കൂട്ടറുകള്‍ക്കുമായി ക്യാഷ്ബാക്കും ഫിനാന്‍സ് ഓഫറുകളുമാണ് പ്രഖ്യാപിച്ചത്. 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, 2999 രൂപ മുതല്‍ ഡൗണ്‍ പെയ്‌മെന്റ്, ഡൗണ്‍ പെയ്‌മെന്റ് ഇല്ലാതെ ഫിനാന്‍സ് സ്‌കീമുകള്‍ എന്നിവ കേരളത്തിലെ ഉപയോക്താക്കള്‍ക്ക് ഓഗസ്റ്റ് 31 വരെ ലഭ്യമായിരിക്കും.