Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ഔഡി ക്യു8 ഇ-ട്രോണ്‍ ഇന്ത്യയില്‍

  • എക്‌സ് ഷോറൂം വില 1.14 കോടി രൂപ മുതല്‍
  • ഫേസ്‌ലിഫ്റ്റ് ചെയ്ത ക്യു8 ഇ-ട്രോണ്‍, ക്യു8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ മോഡലുകളുടെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക
  • നേരത്തെ ഔഡി ഇ-ട്രോണ്‍ എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്
  • എസ്‌യുവി, സ്പോര്‍ട്ട്ബാക്ക് എന്നീ രണ്ട് ബോഡി ടൈപ്പുകളിലും ഒമ്പത് എക്സ്റ്റീരിയര്‍ ഷേഡുകളിലും മൂന്ന് ഇന്റീരിയര്‍ തീമുകളിലും ലഭിക്കും
  • 95 കിലോവാട്ട് ഔര്‍, 114 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്
  • പൂര്‍ണ ചാര്‍ജില്‍ 600 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

ഫേസ്‌ലിഫ്റ്റ് ചെയ്ത ഔഡി ക്യു8 ഇ-ട്രോണ്‍, ക്യു8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.14 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 5,00,000 രൂപയാണ് ബുക്കിംഗ് തുക. നേരത്തെ ഔഡി ഇ-ട്രോണ്‍ എന്നു മാത്രമാണ് ഈ മോഡല്‍ അറിയപ്പെട്ടിരുന്നത്.

എസ്‌യുവി, സ്പോര്‍ട്ട്ബാക്ക് എന്നീ രണ്ട് ബോഡി ടൈപ്പുകളിലും ഒമ്പത് എക്സ്റ്റീരിയര്‍ ഷേഡുകളിലും മൂന്ന് ഇന്റീരിയര്‍ തീമുകളിലും ഔഡി ക്യു8 ഇ-ട്രോണ്‍ ലഭിക്കും. മഡെയ്റ ബ്രൗണ്‍, ക്രോണോസ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ്, മൈത്തോസ് ബ്ലാക്ക്, പ്ലാസ്മ ബ്ലൂ, സോണെറ റെഡ്, മാഗ്‌നറ്റ് ഗ്രേ, സിയാം ബേഷ്, മാന്‍ഹട്ടന്‍ ഗ്രേ എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍. ഒകാപി ബ്രൗണ്‍, പേള്‍ ബേഷ്, ബ്ലാക്ക് എന്നിവ ഇന്റീരിയര്‍ തീമുകളില്‍ ഉള്‍പ്പെടുന്നു.

95 കിലോവാട്ട് ഔര്‍, 114 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പായ്ക്കുകളില്‍ ഔഡി ക്യു8 ഇ-ട്രോണ്‍ ലഭ്യമാണ്. ആദ്യത്തേത് 340 ബിഎച്ച്പി കരുത്തും 664 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതിന് ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ടാമത്തേത് 408 ബിഎച്ച്പി കരുത്തും അതേ അളവ് ടോര്‍ക്കും പുറപ്പെടുവിക്കും. 170 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 31 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. പൂര്‍ണ ചാര്‍ജില്‍ 600 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

ഔഡി ക്യു8 50 ഇ-ട്രോണ്‍ ……………. 1,13,70,000 രൂപ
ഔഡി ക്യു8 50 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ ……….. 1,18,20,000 രൂപ
ഔഡി ക്യു8 55 ഇ-ട്രോണ്‍ ………… 1,26,10,000 രൂപ
ഔഡി ക്യു8 55 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ ……….. 1,30,60,000 രൂപ