Top Spec

The Top-Spec Automotive Web Portal in Malayalam

ഓണ നാളുകളില്‍ മെഗാ ഡെലിവറിയുമായി ഫോക്‌സ്‌വാഗണ്‍

  • കേരളത്തില്‍ 150 ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഡെലിവറി ചെയ്തു
  • ദാസ് വെല്‍റ്റ്ഓട്ടോയുടെ കീഴില്‍ തിരഞ്ഞെടുത്ത 50 പ്രീ-ഓണ്‍ഡ് കാറുകളും ഉപയോക്താക്കള്‍ക്ക് കൈമാറി

ണത്തോടനുബന്ധിച്ച് കേരളത്തില്‍ 150 ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഡെലിവറി ചെയ്തു. ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച ഫോക്‌സ്‌വാഗണ്‍ ടൈഗുണ്‍, ഫോക്‌സ്‌വാഗണ്‍ വര്‍ട്ടൂസ് എന്നീ മോഡലുകളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫോക്‌സ്‌വാഗണ്‍ ടിഗ്വാനും വിതരണം ചെയ്ത കാറുകളില്‍ ഉള്‍പ്പെടുന്നു. ജര്‍മന്‍ എന്‍ജിനീയറിംഗ്, സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ കാറുകളുടെ സവിശേഷതയെന്ന് കമ്പനി അവകാശപ്പെടുന്നു.

മെഗാ ഡെലിവറി കൂടാതെ കമ്പനിയുടെ ദാസ് വെല്‍റ്റ്ഓട്ടോയുടെ (ഡിഡബ്ല്യുഎ) കീഴില്‍ തിരഞ്ഞെടുത്ത 50 പ്രീ-ഓണ്‍ഡ് കാറുകളും ഉപയോക്താക്കള്‍ക്ക് കൈമാറി.