Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ സ്പിന്നി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു

  • യൂസ്ഡ് കാര്‍ ക്രയവിക്രയ പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ ഇന്ത്യയിലെ മൂന്നാമത്തെ പാര്‍ക്ക് ഇടപ്പള്ളിയിലാണ്
  • ഇരുനൂറിലധികം കാറുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയും വിധം ഒരു ഏക്കറിലാണ് സ്പിന്നി പാര്‍ക്ക് തുറന്നത്
  • സമീപ പ്രദേശങ്ങളിലും പട്ടണങ്ങളിലും കാറുകള്‍ ഹോം ഡെലിവറി ചെയ്യുമെന്നും തങ്ങള്‍ക്ക് വില്‍ക്കുന്നവരുടെ കാറുകള്‍ ഡോര്‍സ്റ്റെപ്പ് പരിശോധനകള്‍ നടത്തുമെന്നും വാഗ്ദാനം ചെയ്യുന്നു
  • 200 ഇന പരിശോധന നടത്തിയാണ് ഓരോ കാറും ഏറ്റെടുക്കുന്നത്. സ്പിന്നിയില്‍ നിന്ന് വാങ്ങിയ കാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ പണം പൂര്‍ണമായും തിരികെ നല്‍കും. ഒരു വര്‍ഷ വാറന്റിയും നല്‍കുന്നു

യൂസ്ഡ് കാര്‍ ക്രയവിക്രയ പ്ലാറ്റ്‌ഫോമായ സ്പിന്നിയുടെ ഇന്ത്യയിലെ മൂന്നാമത്തെ പാര്‍ക്ക് കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുനൂറിലധികം സ്പിന്നി അഷ്വേര്‍ഡ് കാറുകളും സ്പിന്നി മാക്സ് പ്രീ-ഓണ്‍ഡ് ആഡംബര കാറുകളും ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയും വിധം ഒരു ഏക്കറില്‍ വിശാലമായ സ്ഥലത്താണ് സ്പിന്നി പാര്‍ക്ക് തുറന്നിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട കാറുകള്‍ തിരഞ്ഞെടുക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനും സ്പിന്നി പാര്‍ക്കില്‍ സാധിക്കും.

കൊച്ചിയിലെ സമീപ പ്രദേശങ്ങളിലും പട്ടണങ്ങളിലും കാറുകള്‍ ഹോം ഡെലിവറി ചെയ്യുമെന്നും തങ്ങള്‍ക്ക് വില്‍ക്കുന്നവരുടെ കാറുകള്‍ ഡോര്‍സ്റ്റെപ്പ് പരിശോധനകള്‍ നടത്തുമെന്നും സ്പിന്നി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ടെസ്റ്റ് ഡ്രൈവിനായി വീട്ടുപടിക്കല്‍ കാര്‍ എത്തിച്ചു നല്‍കും. തങ്ങള്‍ക്ക് വില്‍ക്കുന്നവരുടെ കാറുകളില്‍ 200 ഇന പരിശോധന നടത്തിയാണ് ഓരോ കാറും ഏറ്റെടുക്കുന്നത്. സ്പിന്നിയില്‍ നിന്ന് വാങ്ങിയ കാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ പണം പൂര്‍ണമായും തിരികെ നല്‍കും. ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നു. റോഡ്‌സൈഡ് അസിസ്റ്റന്‍സും (ആര്‍എസ്എ) ലഭ്യമാണ്. പുതിയ ഉപയോക്താക്കള്‍ക്ക് ആര്‍സി ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ എല്ലാ ഡോക്യുമെന്റേഷനും സ്പിന്നി നടത്തിക്കൊടുക്കും.

നിലവില്‍ രാജ്യത്തെ 22 നഗരങ്ങളിലായി 57 ലധികം സ്പിന്നി കാര്‍ ഹബ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി ആകെ 20,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ശേഷിയുണ്ട്. ഇതിനകം രണ്ട് ലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കാന്‍ സ്പിന്നിക്ക് കഴിഞ്ഞു. ഓണ്‍ലൈനില്‍ നടക്കുന്ന ഏകദേശം 54 ശതമാനം കാര്‍ വാങ്ങലുകളും സ്പിന്നിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയാണ്. 2015 ല്‍ ഡെല്‍ഹി-എന്‍സിആറിലാണ് സ്പിന്നി പ്രവര്‍ത്തനമാരംഭിച്ചത്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്പിന്നി റീജ്യണല്‍ മേധാവി സുന്ദര്‍ വിശാഖ്, കേരള മേധാവി ടോം ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.