Top Spec

The Top-Spec Automotive Web Portal in Malayalam

എക്സ്‌ക്ലൂസീവ് ഓണം ഓഫറുകളുമായി റെനോ

  • ഉപയോക്താക്കള്‍ക്ക് 75,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും
  • നിലവിലെ റെനോ ഉപയോക്താക്കള്‍ക്ക് ലോയല്‍റ്റി ആനുകൂല്യങ്ങളും ലഭ്യമാണ്
  • കേരളത്തിലെ ഒരു റെനോ ഡീലര്‍ഷിപ്പ് ഒറ്റ ദിവസം 200 വാഹനങ്ങള്‍ ഡെലിവറി ചെയ്തു

ണത്തോടനുബന്ധിച്ച് റെനോ ഇന്ത്യ എക്സ്‌ക്ലൂസീവ് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ റെനോ കാറുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 75,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ, നിലവിലെ റെനോ ഉപയോക്താക്കള്‍ക്ക് ലോയല്‍റ്റി ആനുകൂല്യങ്ങളും ലഭ്യമാണ്. ക്വിഡ്, കൈഗര്‍, ട്രൈബര്‍ ഉള്‍പ്പെടെ മുഴുവന്‍ കാറുകള്‍ക്കും ഓഗസ്റ്റ് 31 വരെ കിഴിവുകള്‍ ലഭ്യമായിരിക്കും. ഓണ നാളുകളില്‍ കേരളത്തിലെ ഒരു റെനോ ഡീലര്‍ഷിപ്പ് ഒറ്റ ദിവസം 200 വാഹനങ്ങള്‍ ഡെലിവറി ചെയ്തു.

ഒത്തൊരുമയുടെയും ആഘോഷത്തിന്റെയും നാളുകളാണ് ഓണമെന്ന് റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീര്‍ മല്‍ഹോത്ര പറഞ്ഞു. ഉപയോക്താക്കളുടെ സന്തോഷ നിമിഷങ്ങളില്‍ അവിഭാജ്യ ഘടകമായി മാറുന്നതിലാണ് റെനോ വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ ഈയിടെ രാജ്യത്തുടനീളം ഷോറൂം ഓണ്‍ വീല്‍സ് അവതരിപ്പിച്ചിരുന്നു.