- ആറ്റഡപ്പ റോഡില്‍ തങ്കേകുന്നില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സര്‍വീസ് സെന്ററിലാണ് ഡെലിവറി ചടങ്ങ് സംഘടിപ്പിച്ചത്
- 61 യൂണിറ്റുകളുടെയും താക്കോല്‍ വിവിധ പ്രതിനിധികള്‍ അതത് ഉടമകള്‍ക്ക് കൈമാറി. എല്ലാ ഉടമകളെയും പൊന്നാട അണിയിച്ച് താക്കോല്‍ നല്‍കി ആദരിച്ചു
- കഴിഞ്ഞ വര്‍ഷം ചിങ്ങം ഒന്നിന് ഒറ്റ ദിവസത്തില്‍ 51 കാറുകള്‍ കൈമാറിയതായിരുന്നു നിലവിലെ റെക്കോര്‍ഡ്. കണ്ണൂര്‍ ഡികെഎച്ച് കിയ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും ഈ നേട്ടം കൈവരിച്ചത്
ചിങ്ങം ഒന്നിന് 61 യൂണിറ്റ് കിയ കാറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി കണ്ണൂര്‍ ഡികെഎച്ച് കിയ. കണ്ണൂര്‍ ആറ്റഡപ്പ റോഡില്‍ തങ്കേകുന്നില്‍ പ്രവര്‍ത്തിക്കുന്ന കിയയുടെ പുതിയ സര്‍വീസ് സെന്ററിലാണ് ഡെലിവറി ചടങ്ങ് സംഘടിപ്പിച്ചത്. 61 യൂണിറ്റുകളുടെയും താക്കോല്‍ വിവിധ പ്രതിനിധികള്‍ അതത് ഉടമകള്‍ക്ക് കൈമാറി. എല്ലാ ഉടമകളെയും പൊന്നാട അണിയിച്ച് താക്കോല്‍ നല്‍കി ആദരിച്ചു. കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണന്‍, എസ്ബിഐ റീജ്യണല്‍ മാനേജര്‍ സിജോയ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കഴിഞ്ഞ വര്‍ഷം ചിങ്ങം ഒന്നിന് ഒറ്റ ദിവസത്തില്‍ 51 കാറുകള്‍ കൈമാറിയതായിരുന്നു നിലവിലെ റെക്കോര്‍ഡ്. കണ്ണൂര്‍ ഡികെഎച്ച് കിയ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ എസ്‌യുവി വിപണിയില്‍ നടന്ന ഏറ്റവും ഉയര്‍ന്ന ഡെലിവറിയായിരുന്നു ഇത്.