- രാജ്യത്തെ ഇലക്ട്രിക് സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രവേശിച്ചതായി ക്രാഡിയാക്
- എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ക്രാഡിയാക് ടങ്സ്റ്റണ്‍ വോള്‍ട്ട്ക്രൂസ് ലഭ്യമാണ്. വില 24,999 രൂപ
- 17′ ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിം, മൂന്ന് ലെവല്‍ പെഡല്‍ അസിസ്റ്റന്‍സ്, ഐപി65 റേറ്റഡ് വാട്ടര്‍ റെസിസ്റ്റന്റ് എന്നിവ ഫീച്ചറുകളാണ്
- ത്രോട്ടില്‍ ഉപയോഗിച്ചാല്‍ 30 കിമീ വരെയും പെഡല്‍ അസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ 40 കിമീ വരെയും പൂര്‍ണ ചാര്‍ജില്‍ സഞ്ചരിക്കാം
- 36 വോള്‍ട്ട് 7.8 ആംപിയര്‍ ഔര്‍ ലിഥിയം അയണ്‍ റിമൂവബിള്‍ ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 250 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോര്‍ ഉപയോഗിക്കുന്നു. 25 കിലോമീറ്ററാണ് പരമാവധി വേഗത
രാജ്യത്തെ ഇലക്ട്രിക് സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രവേശിച്ചതായി പ്രശസ്ത സൈക്കിള്‍ ബ്രാന്‍ഡായ ക്രാഡിയാക് പ്രഖ്യാപിച്ചു. ക്രാഡിയാക് ടങ്സ്റ്റണ്‍ വോള്‍ട്ട്ക്രൂസ് എന്ന പുതിയ മോഡല്‍ വിപണിയിലെത്തിച്ചാണ് പുതിയ നാഴികക്കല്ല് താണ്ടിയത്. ക്രാഡിയാക്കില്‍ നിന്നുള്ള ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡാണ് ടങ്സ്റ്റണ്‍. താങ്ങാവുന്ന വിലയില്‍ മികച്ച നിലവാരമുള്ള ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ ഇലക്ട്രിക് ബൈസൈക്കിള്‍. 24,999 രൂപയാണ് വില.
ചില മികച്ച സവിശേഷതകളോടെയാണ് ടങ്സ്റ്റണ്‍ വോള്‍ട്ട്ക്രൂസ് വിപണിയിലെത്തുന്നത്. 17′ ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്നു. ഇലക്ട്രിക് സൈക്കിളില്‍ മൂന്ന് ലെവല്‍ പെഡല്‍ അസിസ്റ്റന്‍സ് നല്‍കി. ഐപി65 റേറ്റഡ് വാട്ടര്‍ റെസിസ്റ്റന്റ് മറ്റൊരു സവിശേഷതയാണ്. ത്രോട്ടില്‍ ഉപയോഗിച്ചാല്‍ 30 കിലോമീറ്റര്‍ വരെയും പെഡല്‍ അസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ 40 കിലോമീറ്റര്‍ വരെയും ഒറ്റ പൂര്‍ണ ചാര്‍ജില്‍ സഞ്ചരിക്കാം. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് ലോക്കൗട്ട് സസ്പെന്‍ഷന്‍ പ്രത്യേകതയാണ്.
നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് 36 വോള്‍ട്ട് 7.8 ആംപിയര്‍ ഔര്‍ ലിഥിയം അയണ്‍ റിമൂവബിള്‍ ബാറ്ററി. ഓഫീസിലോ വീട്ടിലോ സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 250 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഓട്ടോ കട്ട് ഓഫ് ഫീച്ചറോടു കൂടിയ 160 എംഎം ഇരട്ട ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഇപ്പോള്‍ സൈക്കിള്‍ ലഭ്യമാണ്.