Top Spec

The Top-Spec Automotive Web Portal in Malayalam

ദൃശ്യ വിസ്മയമൊരുക്കാന്‍ ക്യുഎല്‍ഇഡി ഗൂഗിള്‍ ടിവികളുമായി ഹൈം

  • ലോകോത്തര നിലവാരമുള്ള ഒട്ടനവധി ഉല്‍പ്പന്ന നിരയിലെ ആദ്യ ഉല്‍പ്പന്നമെന്ന നിലയില്‍ ക്യുഎല്‍ഇഡി ടിവികളാണ് ഹൈം അവതരിപ്പിച്ചത്
  • ഒരു പുതിയ ഇലക്ട്രോണിക് ബ്രാന്‍ഡ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താനും ലഘൂകരിക്കാനും ഉതകുന്ന ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഹൈമിന്റേതായി പുറത്തിറങ്ങും
  • 2025 ഓടെ രാജ്യമെങ്ങും ഹൈം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 2024-25 ല്‍ 1500 കോടി രൂപയുടെ വിറ്റുവരവാണ് ഹൈം ലക്ഷ്യമിടുന്നത്
  • ഉന്നത നിലവാരമുള്ള ഗൂഗിള്‍ ടിവികള്‍ക്ക് പുറമെ വാഷിംഗ് മഷീന്‍, എയര്‍ കണ്ടീഷണറുകള്‍, പേഴ്സണല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങിയവ ഹൈമിന്റേതായി പുറത്തിറങ്ങും

ന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തില്‍ ഹൈം ഗ്ലോബല്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി കേരളത്തിനായി ഹൈം എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഒട്ടനവധി ഉല്‍പ്പന്ന നിരയിലെ ആദ്യ ഉല്‍പ്പന്നമെന്ന നിലയില്‍ ക്യുഎല്‍ഇഡി ടിവികളാണ് ഹൈം പുറത്തിറക്കിയത്.

ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ മാത്രം ലഭ്യമായ ഗൂഗിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഹൈം ടിവി പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ എന്നതിലുപരി ജീവിതശൈലിയെ കൂടി പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡാണ് ഹൈം. നൂതന സാങ്കേതിക മികവോടെ സ്മാര്‍ട്ട് ടിവി, ഗൂഗിള്‍ ടിവി മുതലായവ ഹൈമിന്റേതായി വിപണിയിലെത്തും. ഒരു പുതിയ ഇലക്ട്രോണിക് ബ്രാന്‍ഡ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താനും ലഘൂകരിക്കാനും ഉതകുന്ന ഉല്‍പ്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഹൈമിന്റേതായി പുറത്തിറങ്ങും.

ലോകം മുഴുവന്‍ സൂപ്പര്‍സോണിക് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഹൈം പോലുള്ള ബ്രാന്‍ഡുകള്‍ നൂതന സാങ്കേതിക മികവോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാകുന്നത് അഭിനന്ദനാര്‍ഹമാണെന്നും ചടങ്ങില്‍ സംസാരിക്കവേ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി പറഞ്ഞു. ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളോട് ചേര്‍ന്ന് നില്‍ക്കുംവിധം ഹൈം ടിവി പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുമെന്നും കേരളത്തില്‍ തങ്ങളുടെ വിപുലമായ സര്‍വീസ് ശൃംഖലയിലൂടെ ഒന്നാന്തരം സര്‍വീസ് ഉറപ്പുവരുത്തുമെന്നും ഹൈം ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ ഷൈന്‍ കുമാര്‍ അറിയിച്ചു.

നിലവില്‍ ലോകത്തെ ഏതൊരു മുന്‍നിര ബ്രാന്‍ഡുമായും കിടപിടിക്കും വിധമാണ് ഓരോ ഹൈം ഉല്‍പ്പന്നവും നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നും മലയാളി എന്ന നിലയില്‍ ഹൈം ഗ്ലോബലിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ ഓണക്കാലത്ത് മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹൈം ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ ഷാനു എം ബഷീര്‍ പറഞ്ഞു. 2025 ഓടെ രാജ്യമെങ്ങും ഹൈം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. 2024-25 ല്‍ 1500 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്കു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും സാര്‍ക്ക് രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഉന്നത നിലവാരമുള്ള ഗൂഗിള്‍ ടിവികള്‍ക്ക് പുറമെ വാഷിംഗ് മഷീന്‍, എയര്‍ കണ്ടീഷണറുകള്‍, പേഴ്സണല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങിയവ ഹൈമിന്റേതായി പുറത്തിറങ്ങും. വിപുലമായ സര്‍വീസ് ശൃംഖല കമ്പനി ഉറപ്പു നല്‍കുന്നു.

എറണാകുളം മേയര്‍ എം അനില്‍കുമാര്‍, എറണാകുളം എംപി ഹൈബി ഈഡന്‍, മുന്‍ മന്ത്രി ഇപി ജയരാജന്‍, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, എഎന്‍ രാധാകൃഷ്ണന്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, നവാസ് മീരാന്‍, വികെസി മമ്മദ് കോയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.