Top Spec

The Top-Spec Automotive Web Portal in Malayalam

ബൈബാക്ക്, എക്‌സ്റ്റെന്‍ഡഡ് വാറന്റി പദ്ധതിയുമായി ജീപ്പ് ഇന്ത്യ

  • എക്സ് ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് വാഗ്ദാനം ചെയ്യുന്നു
  • കോമ്പസ്, മെറിഡിയന്‍ ഉപയോക്താക്കള്‍ക്ക് ഇഎംഐയില്‍ 27 ശതമാനം കിഴിവ് ലഭ്യമാണ്. എല്ലാം ഉള്‍പ്പെടെ കുറഞ്ഞ ഇഎംഐ പ്ലാനുകള്‍ 39,999 രൂപയിലാണ് ആരംഭിക്കുന്നത്
  • വാര്‍ഷിക അറ്റകുറ്റപ്പണി, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയും അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാണ്
  • കോമ്പസ്, മെറിഡിയന്‍ മോഡലുകള്‍ക്ക് ആദ്യ വര്‍ഷ സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു

ജീപ്പ് അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമിന് കീഴില്‍ പുതിയ ബൈബാക്ക് സ്‌കീം, എക്‌സ്‌റ്റെന്‍ഡഡ് വാറന്റി സ്‌കീം എന്നിവ ജീപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. വാര്‍ഷിക അറ്റകുറ്റപ്പണി, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. മാത്രമല്ല, കോമ്പസ്, മെറിഡിയന്‍ ഉപയോക്താക്കള്‍ക്ക് ഇഎംഐയില്‍ 27 ശതമാനം കിഴിവ് ലഭ്യമാണ്.

അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമിന് കീഴില്‍, മൂന്നു വര്‍ഷ, നാലു വര്‍ഷ കാലയളവ് / പ്രതിവര്‍ഷം 20,000 കിമീ വരെ മൈലേജില്‍ വാഹനത്തിന്റെ എക്സ് ഷോറൂം വിലയുടെ 55 ശതമാനം വരെ ബൈബാക്ക് വാഗ്ദാനം ചെയ്യുന്നു. എല്ലാം ഉള്‍പ്പെടെ കുറഞ്ഞ ഇഎംഐ പ്ലാനുകള്‍ 39,999 രൂപയിലാണ് ആരംഭിക്കുന്നത്.

വാര്‍ഷിക അറ്റകുറ്റപ്പണികളും അഴിച്ചുപണികളും അഡ്വഞ്ചര്‍ അഷ്വേര്‍ഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. സമഗ്ര വാറന്റിയുടെ പരിധിയില്‍ വരാത്ത ടയറുകളും ബാറ്ററികളും പോലും ഇതില്‍ ഉള്‍പ്പെടും. ജീപ്പ് കോമ്പസ്, മെറിഡിയന്‍ മോഡലുകള്‍ക്ക് ആദ്യ വര്‍ഷ സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതിയുടെ ഭാഗമാണ്.