- ക്വാണ്ടം എനര്‍ജി ലിമിറ്റഡ് ഡയറക്ടര്‍മാരായ സി ചേതന, സി കുശാല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
- ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മാണം എന്നിവയില്‍ പ്രശസ്തരാണ് ക്വാണ്ടം എനര്‍ജി
- ഇംപാക്ട് എന്റര്‍പ്രൈസസ് എന്ന ഡീലര്‍ഷിപ്പ് നാമത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂം 1,000 ചതുരശ്ര അടി വിസ്തൃതിയോടെ വിശാലമാണ്
- പ്ലാസ്മ, ഇലക്ട്രോണ്‍, മിലാന്‍, ബിസിനസ് എന്നീ ഇ-സ്‌കൂട്ടറുകള്‍ ഷോറൂമില്‍ ലഭ്യമാണ്
പ്രമുഖ ഇലക്ട്രിക് വാഹന കമ്പനിയായ ക്വാണ്ടം എനര്‍ജി, ഹൈദരാബാദില്‍ തങ്ങളുടെ മൂന്നാമത്തെ അത്യാധുനിക ഷോറൂം തുറന്നു. ക്വാണ്ടം എനര്‍ജി ലിമിറ്റഡ് ഡയറക്ടര്‍മാരായ സി ചേതന, സി കുശാല്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മാണം എന്നിവയില്‍ പ്രശസ്തരാണ് ക്വാണ്ടം എനര്‍ജി.
ഇംപാക്ട് എന്റര്‍പ്രൈസസ് എന്ന ഡീലര്‍ഷിപ്പ് നാമത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂം 1,000 ചതുരശ്ര അടി വിസ്തൃതിയോടെ വിശാലമാണ്. ക്വാണ്ടം എനര്‍ജിയുടെ നൂതന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കാണാനും അവയുടെ നൂതന സവിശേഷതകള്‍ നേരിട്ട് മനസിലാക്കാനും ഷോറൂമില്‍ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലം ഒരുക്കിയിരിക്കുന്നു. പ്ലാസ്മ, ഇലക്ട്രോണ്‍, മിലാന്‍, ബിസിനസ് എന്നീ ഇ-സ്‌കൂട്ടറുകള്‍ ഷോറൂമില്‍ ലഭ്യമാണ്.
സീറോ എമിഷന്‍ ഗതാഗതത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ വിപുലീകരണമെന്നും പരിസ്ഥിതി സൗഹൃദ മൊബിലിറ്റി ഓപ്ഷനുകള്‍ വഴി വ്യക്തികളെ ശാക്തീകരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ചടങ്ങില്‍ സി കുശാല്‍ പറഞ്ഞു.