Top Spec

The Top-Spec Automotive Web Portal in Malayalam

കേരളത്തില്‍ ഐകൂ നേടിയത് 75 ശതമാനം വാര്‍ഷിക വളര്‍ച്ച!

  • ഇതോടെ പതിനായിരം രൂപയ്ക്കു മുകളിലുള്ള സെഗ്മെന്റില്‍ അതിവേഗം വളരുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഐകൂ മാറി
  • ഐകൂവിന്റെ വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം
  • കൊച്ചിയിലെ മൂന്ന് ഉള്‍പ്പെടെ കേരളത്തില്‍ ആകെ 21 സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു
  • ഐകൂ നിയോ 7 പ്രോ ഈയിടെ അവതരിപ്പിച്ചിരുന്നു. ആമസോണിലും ഐകൂ ഇ-സ്റ്റോറിലും ലഭ്യമാണ്

വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോമന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐകൂ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വാര്‍ഷിക വളര്‍ച്ച! കമ്പനിയുടെ പ്രതീക്ഷകള്‍ക്കപ്പുറത്താണ് കേരളം പ്രതികരിച്ചതെന്ന് ഐകൂ ഇന്ത്യ സിഇഒ നിപുണ്‍ മര്യ കൊച്ചിയില്‍ പറഞ്ഞു. 2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവിലാണ് ഈ വളര്‍ച്ച. ഇതോടെ പതിനായിരം രൂപയ്ക്കു മുകളിലുള്ള സെഗ്മെന്റില്‍ അതിവേഗം വളരുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ഐകൂ മാറി.

ഐകൂവിന്റെ വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യമാകെ വിപണിയുടെ 4 ശതമാനമാണ് ഐകൂ ഭരിക്കുന്നതെങ്കില്‍ കേരളത്തില്‍ ഇത് 8 ശതമാനമാണ്. കൊച്ചിയിലെ മൂന്ന് ഉള്‍പ്പെടെ കേരളത്തില്‍ ആകെ 21 സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി കമ്പനി അറിയിച്ചു. ഐകൂയുടെ പ്രധാന വിപണിയായി ദക്ഷിണേന്ത്യ മാറുകയാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’യോടുള്ള പ്രതിബദ്ധത തുടരുന്നതിനാല്‍, വിവോയുടെ ഗ്രേറ്റര്‍ നോയിഡ ഫസിലിറ്റിയിലാണ് ഐകൂ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നത്.

ഐകൂ നിയോ 7 പ്രോ ഈയിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഫിയര്‍ലെസ് ഫ്‌ളെയിം എഡിഷന്റെ സ്‌റ്റോക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് തീര്‍ന്നത്. ഐകൂ നിയോ 7 പ്രോയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 34,999 രൂപയും (ഈടാക്കുന്ന വില 32,999 രൂപ) 12 ജിബി + 256 ജിബി വേരിയന്റിന് 37,999 രൂപയുമാണ് (ഈടാക്കുന്ന വില 35,999) വില. ആമസോണിലും ഐകൂ ഇ-സ്റ്റോറിലും ലഭ്യമാണ്. ഫിയര്‍ലെസ് ഫ്‌ളെയിം, ഡാര്‍ക്ക് സ്റ്റോം എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. കൂടാതെ, മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷയും രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും കമ്പനി നല്‍കും.

ഡുവല്‍ ചിപ്പ് പവര്‍ ലഭിച്ചതാണ് ഐകൂ നിയോ 7 പ്രോ. മികച്ച പെര്‍ഫോമന്‍സിനും ഗെയിമിംഗ് അനുഭവത്തിനുമായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 മൊബൈല്‍ പ്ലാറ്റ്‌ഫോമിനൊപ്പം ഇന്‍ഡിപെന്‍ഡന്റ് ഗെയിമിംഗ് ചിപ്പ് (ഐജി ചിപ്പ്) കൂടി നല്‍കി. ഇതോടെ മെച്ചപ്പെട്ട ഗ്രാഫിക്സും സുഗമമായ ഗെയിംപ്ലേയും ഉറപ്പാണ്. 120 വാട്ട് ഫ്‌ളാഷ്ചാര്‍ജ്, 50 എംപി ജിഎന്‍5 അള്‍ട്രാ സെന്‍സിംഗ് ക്യാമറ, ഫുള്‍ കവറേജ് സ്മാര്‍ട്ട് 3ഡി കൂളിംഗ് സിസ്റ്റം, 10 ബിറ്റ് – 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേ, ഗെയിം ഫ്രെയിം ഇന്റര്‍പോളേഷനോടു കൂടിയ 120 എഫ്പിഎസ് ഗെയിമിംഗ് എന്നിവ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.

ഐകൂ സീ7 പ്രോ വൈകാതെ വിപണിയിലെത്തിച്ച് സീ സീരീസ് പോര്‍ട്ട്‌ഫോളിയോ കമ്പനി കൂടുതല്‍ ശക്തിപ്പെടുത്തും.