Top Spec

The Top-Spec Automotive Web Portal in Malayalam

ഇസുസു പ്രീ-സമ്മര്‍ ക്യാമ്പ് മാര്‍ച്ച് 22 മുതല്‍

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ നാല്‍പ്പതോളം ഔട്ട്‌ലെറ്റുകളിലാണ് പ്രീ-സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്

ഇസുസു ഡി-മാക്‌സ് പിക്ക്-അപ്പുകള്‍ക്കും എസ്‌യുവികള്‍ക്കുമായി ഇന്ത്യയിലുടനീളം ഇസുസു ഐ-കെയറിന്റെ നേതൃത്വത്തില്‍ പ്രീ-സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ അംഗീകൃത ഇസുസു ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും മാര്‍ച്ച് 22 മുതല്‍ 29 വരെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ ഉപയോക്താക്കള്‍ക്ക് മികച്ച സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. വാഹന ഉടമകള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ നാല്‍പ്പതോളം ഔട്ട്‌ലെറ്റുകളിലാണ് പ്രീ-സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലേബര്‍ ചാര്‍ജില്‍ പത്ത് ശതമാനം കിഴിവ്, പാര്‍ട്ടുകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ലൂബ്‌സുകള്‍ക്കും ഫ്‌ളൂയിഡുകള്‍ക്കും അഞ്ച് ശതമാനം കിഴിവ്, റീട്ടെയില്‍ ആര്‍എസ്എ പര്‍ച്ചേസിന് പത്ത് ശതമാനം കിഴിവ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ക്യാമ്പില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.