എക്‌സ് ഷോറൂം പ്രാരംഭ വില 36.67 ലക്ഷം രൂപ മുതല്‍
സിട്രോണ്‍ സി5 എയര്‍ക്രോസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.67 ലക്ഷം രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് (പ്രാരംഭ വില). ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ ഷൈന്‍ എന്ന സിംഗിള്‍ വേരിയന്റില്‍ ലഭിക്കും.
മെച്ചപ്പെടുത്തിയ ഗ്രില്‍, ഡുവല്‍ സ്ലാറ്റ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ച സിംഗിള്‍ പീസ് ഹെഡ്‌ലാംപ്, മുന്നിലും പിന്നിലും പുതിയ ബംപര്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ക്കായി പുതുക്കിയ ഗ്രാഫിക്‌സ് എന്നിവയോടെയാണ് 2022 സിട്രോണ്‍ സി5 എയര്‍ക്രോസ് വരുന്നത്.

10 ഇഞ്ച് വലുപ്പമുള്ള ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഗിയര്‍ സ്റ്റാക്കായി പ്രവര്‍ത്തിക്കുന്ന പുതിയ സ്വിച്ച്ഗിയര്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവ് മോഡുകള്‍, പുതിയ തീം സഹിതം ലെതററ്റ് അപ്ഹോള്‍സ്റ്ററി എന്നിവ പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ അകത്തെ പരിഷ്‌കാരങ്ങളാണ്.
2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത സിട്രോണ്‍ സി5 എയര്‍ക്രോസിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 174 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഇത് മാത്രമാണ് ഏക ഗിയര്‍ബോക്‌സ് ഓപ്ഷന്‍.