ഗ്ലോസി ഗ്രേ വേരിയന്റിന് 3,89,000 രൂപയും ഗ്ലോസി ബ്ലാക്ക് വേരിയന്റിന് 3,99,000 രൂപയും ഗ്ലോസി റെഡ് വേരിയന്റിന് 4,09,000 രൂപയുമാണ് ഇന്ത്യാ എക്‌സ് ഷോറൂം വില
കീവേ വി302സി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹംഗേറിയന്‍ നിര്‍മാതാക്കളുടെ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളാണ് വി302സി. മൂന്ന് പെയിന്റ് ഓപ്ഷനുകളില്‍ ലഭിക്കും. ഗ്ലോസി ഗ്രേ വേരിയന്റിന് 3,89,000 രൂപയും ഗ്ലോസി ബ്ലാക്ക് വേരിയന്റിന് 3,99,000 രൂപയും ഗ്ലോസി റെഡ് വേരിയന്റിന് 4,09,000 രൂപയുമാണ് ഇന്ത്യാ എക്‌സ് ഷോറൂം വില. ബെനെല്ലി/കീവേ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കും. സെപ്തംബറില്‍ ഡെലിവറി ആരംഭിക്കും. 10,000 രൂപ ടോക്കണ്‍ തുക നല്‍കി ബോബര്‍ ബുക്ക് ചെയ്യാം.

ലോ സ്റ്റാന്‍സ്, വീതിയേറിയ ഫ്‌ളാറ്റ് ബാര്‍, ചോപ്ഡ് ഫെന്‍ഡറുകള്‍, ബാര്‍ എന്‍ഡ് മിററുകള്‍, പിന്നില്‍ വീതിയേറിയ ടയര്‍ എന്നിവ കീവേ വി302സി മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡുവല്‍ ചാനല്‍ എബിഎസ് എന്നിവ ഫീച്ചറുകളാണ്. 298 സിസി, ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 29.5 ബിഎച്ച്പി കരുത്തും 26.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
ഹംഗേറിയന്‍ നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ ഉല്‍പ്പന്നമാണ് വി302സി. കീവേ സിക്‌സ്റ്റീസ് 300ഐ, വിയെസ്റ്റെ 300, കെ-ലൈറ്റ് 250വി എന്നീ മോഡലുകളാണ് ഇതിനകം രാജ്യത്ത് അവതരിപ്പിച്ചത്. 2022 അവസാനത്തോടെ വിവിധ സെഗ്‌മെന്റുകളിലായി നാല് ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി കീവേ സ്ഥിരീകരിച്ചു. രണ്ട് റെട്രോ സ്ട്രീറ്റ് ക്ലാസിക്കുകള്‍, ഒരു നേക്കഡ് സ്ട്രീറ്റ്, ഒരു സ്‌പോര്‍ട്‌സ് ബൈക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.