Top Spec

The Top-Spec Automotive Web Portal in Malayalam

കണ്ണൂരില്‍ പുതിയ 3എസ് ഡീലര്‍ഷിപ്പുമായി എംജി മോട്ടോര്‍ ഇന്ത്യ

ഷോറൂം, സര്‍വീസ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എംജി കണ്ണൂര്‍ എന്ന് പേരിട്ട ഡീലര്‍ഷിപ്പ്

കണ്ണൂരില്‍ പുതിയ 3എസ് ഡീലര്‍ഷിപ്പ് ആരംഭിച്ച് കേരളത്തിലെ റീട്ടെയില്‍ സാന്നിധ്യം എംജി മോട്ടോര്‍ ഇന്ത്യ ശക്തമാക്കി. ഷോറൂം, സര്‍വീസ് സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എംജി കണ്ണൂര്‍ എന്ന് പേരിട്ട ഡീലര്‍ഷിപ്പ്. ഇതോടൊപ്പം, എംജി സേവാ സംരംഭത്തിന്റെ ഭാഗമായി പുതിയ ഡീലര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ ‘തണല്‍ ഹോം കണ്ണൂരിലെ’ അന്തേവാസികള്‍ക്ക് പ്രത്യേക കസേരകള്‍ നല്‍കി.

കേരളത്തില്‍ ആകെ 18 ടച്ച് പോയന്റുകളാണ് എംജി മോട്ടോര്‍ ഇന്ത്യ ഇതിനകം ആരംഭിച്ചത്. വര്‍ഷാവസാനത്തോടെ ഒരു ഫസിലിറ്റി കൂടി ആരംഭിക്കുന്നത് ലക്ഷ്യമാണ്. രാജ്യമാകെ 320 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

ഓട്ടോമോട്ടീവ് റീട്ടെയിലിന്റെ ഭാവി സംബന്ധിച്ച എംജിയുടെ കാഴ്ച്ചപ്പാടുമായി ചേര്‍ന്ന് മേഖലയിലെ ഉപഭോക്തൃ സേവനത്തിനായി പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എംജി കണ്ണൂര്‍ ഡീലര്‍ പ്രിന്‍സിപ്പല്‍ നീരവ് മോദി പ്രസ്താവിച്ചു. ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ നല്‍കുന്നതിന് നൂതന ഡിജിറ്റല്‍ ടൂളുകളെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതാണ് പുതിയ ഡീലര്‍ഷിപ്പ്.