ഒരു ദിവസം കേരളത്തിലെ എസ്യുവി വിപണിയില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന ഡെലിവറിയാണിത്
ഒറ്റ ദിവസം കൊണ്ട് 51 യൂണിറ്റ് കിയ കാറുകള്‍ ഡെലിവറി ചെയ്ത് കണ്ണൂര്‍ ഡികെഎച്ച് കിയ. കണ്ണൂരില്‍ കിയ ഇന്ത്യയുടെ അംഗീകൃത ഡീലര്‍ ഔട്ട്ലെറ്റാണ് ഡികെഎച്ച് കിയ. ചിങ്ങം ഒന്നിന് ആഗസ്റ്റ് 17 നാണ് 51 യൂണിറ്റ് കിയ കാറുകള്‍ ഉപയോക്താക്കള്‍ക്കായി ഡെലിവറി ചെയ്തത്. കണ്ണൂര്‍ തോട്ടട എസ്എന്‍ കോളേജ് മൈതാനിയിലായിരുന്നു പരിപാടി. 51 യൂണിറ്റുകളുടെയും താക്കോല്‍ വിവിധ പ്രതിനിധികള്‍ അതത് ഉടമകള്‍ക്ക് കൈമാറി. എല്ലാ ഉടമകളെയും പൊന്നാട അണിയിച്ച് താക്കോല്‍ നല്കി ആദരിച്ചു. ഒരു ദിവസം കേരളത്തിലെ എസ്യുവി വിപണിയില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന ഡെലിവറി എന്ന റെക്കോര്‍ഡ് കൂടി കണ്ണൂര്‍ ഡികെഎച്ച് കിയ സ്വന്തമാക്കി.
