Top Spec

The Top-Spec Automotive Web Portal in Malayalam

ആറ്റിങ്ങലില്‍ ഹോണ്ട ബിഗ്‌വിംഗ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

അവനവന്‍ചേരിയില്‍ ഹൈവേയോരത്ത് എസ്എന്‍ ബില്‍ഡിംഗിലാണ് ഷോറൂം, വര്‍ക്ക്‌ഷോപ്പ് എന്നിവ ഉദ്ഘാടനം ചെയ്തത്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ഹോണ്ട ബിഗ്‌വിംഗ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ മറ്റ് ബിഗ്‌വിംഗ് ഔട്ട്‌ലെറ്റുകള്‍ പോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോണോക്രോമാറ്റിക് തീമിലാണ് ആറ്റിങ്ങലിലെ ഷോറൂം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവനവന്‍ചേരിയില്‍ ഹൈവേയോരത്ത് എസ്എന്‍ ബില്‍ഡിംഗിലാണ് ഷോറൂം, വര്‍ക്ക്‌ഷോപ്പ് എന്നിവ ഉദ്ഘാടനം ചെയ്തത്. ഇതോടെ രാജ്യത്തെ നൂറോളം ടച്ച്‌പോയന്റുകളില്‍ ഹോണ്ട ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കും.

ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ അടുത്തറിയുന്നതിനും മിഡ് സൈസ് പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അനുഭവിച്ചറിയുന്നതിനും ആറ്റിങ്ങലിലെ ഉപയോക്താക്കള്‍ക്ക് കഴിയുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

പ്രമുഖ മെട്രോകളില്‍ ബിഗ്‌വിംഗ് ടോപ്‌ലൈന്‍, മറ്റ് നഗരങ്ങളില്‍ ബിഗ്‌വിംഗ് എന്നീ പേരുകളിലാണ് ഹോണ്ട തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നത്. സിബി300ആര്‍, ഹൈനസ് സിബി350, ഹൈനസ് സിബി350 ആനിവേഴ്‌സറി എഡിഷന്‍, സിബി350ആര്‍എസ്, സിബി500എക്‌സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നീ പ്രീമിയം മോഡലുകള്‍ ഹോണ്ട ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഷോറൂമുകളില്‍ ലഭിക്കും.