Top Spec

The Top-Spec Automotive Web Portal in Malayalam

‘ഔഡി ക്ലബ് റിവാര്‍ഡ്‌സ്’ പ്രഖ്യാപിച്ചു

നിലവിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഔഡി അപ്രൂവ്ഡ്: പ്ലസ് ഉടമകള്‍ക്കും ഭാവി ഉപയോക്താക്കള്‍ക്കും റിവാര്‍ഡ് പ്രോഗ്രാം ലഭ്യമായിരിക്കും

ഔഡി ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ‘ഔഡി ക്ലബ് റിവാര്‍ഡ്‌സ്’ പ്രോഗ്രാം അവതരിപ്പിച്ചു. നിലവിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഔഡി അപ്രൂവ്ഡ്: പ്ലസ് ഉടമകള്‍ക്കും ഭാവി ഉപയോക്താക്കള്‍ക്കും റിവാര്‍ഡ് പ്രോഗ്രാം ലഭ്യമായിരിക്കും.

വെല്‍ക്കം പ്രിവിലേജുകള്‍, ഏര്‍ണിംഗ് റിവാര്‍ഡ്‌സ്, റഫറല്‍ റിവാര്‍ഡുകള്‍, പാര്‍ട്ണര്‍ ആനുകൂല്യങ്ങള്‍, ഉല്‍പ്പന്ന, സേവന നേട്ടങ്ങള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഔഡി ക്ലബ് റിവാര്‍ഡ്‌സിന് കീഴില്‍ വാഹന ഉടമകള്‍ക്ക് ലഭിക്കും. ഉല്‍പ്പന്നങ്ങള്‍, മര്‍ച്ചന്‍ഡൈസ്, ആക്‌സസറികള്‍, സര്‍വീസ് പാക്കേജുകള്‍, എക്‌സ്‌റ്റെന്‍ഡഡ് വാറന്റി എന്നിവ വാങ്ങുമ്പോഴെല്ലാം ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പോയന്റുകള്‍ നേടാനാകും. റിഡീം ചെയ്ത പോയന്റുകള്‍ പിന്നീട് നിരവധി ഔഡി ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ഉപയോഗിക്കാം.

ഔഡി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ നേടിയ റിവാര്‍ഡുകള്‍ ‘മൈഔഡി കണക്റ്റ്’ ആപ്ലിക്കേഷനില്‍ കാണാനും കൈകാര്യം ചെയ്യാനും കഴിയും. കൂടാതെ, അംഗങ്ങള്‍ക്ക് എക്സ്‌ക്ലൂസീവ് പ്രിവ്യൂകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും. ഏറ്റവും പുതിയ കാമ്പെയ്നുകളിലേക്കും ഓഫറുകളിലേക്കും ആക്സസ് ലഭിക്കുകയും ചെയ്യും.

ഔഡി ക്ലബ് റിവാര്‍ഡ്‌സ് എന്ന ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുന്നതിലൂടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം ഔഡി മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. അതുല്യമായ അനുഭവങ്ങള്‍, പാര്‍ട്ണര്‍ പ്രിവിലേജുകള്‍, റിവാര്‍ഡ് പോയന്റുകള്‍ തുടങ്ങിയവ ഔഡി ക്ലബ് റിവാര്‍ഡ്‌സ് വാഗ്ദാനം ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ക്കപ്പുറം ഒരു ജീവിതശൈലി സേവന ദാതാവായി മാറുകയാണ് ഔഡി ഇന്ത്യ. ഉപയോക്താക്കളുടെ ഉടമസ്ഥതാ അനുഭവം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. സെഗ്മെന്റില്‍ ഇതാദ്യമായി ഔഡി ക്ലബ് റിവാര്‍ഡ്‌സ് അവതരിപ്പിക്കുന്നതിലൂടെ ആഡംബര ഓട്ടോമൊബൈല്‍ സെഗ്മെന്റില്‍ ഔഡി പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.