Top Spec

The Top-Spec Automotive Web Portal in Malayalam

കൊച്ചിയില്‍ രണ്ടാമത്തെ ‘ബ്ലൂ സ്‌ക്വയര്‍’ തുറന്നു

പെരിങ്ങാട്ട് മോട്ടോഴ്സിനാണ് ഡീലര്‍ഷിപ്പ്. 1,451 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഷോറൂം

കൊച്ചിയില്‍ യമഹയുടെ പുതിയ ‘ബ്ലൂ സ്‌ക്വയര്‍’ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നഗരത്തിലെ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റാണ് ഉദ്ഘാടനം ചെയ്തത്. രാജ്യമാകെ കൂടുതല്‍ ബ്ലൂ സ്‌ക്വയര്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ പുതിയ ഷോറൂം തുറന്നത്.

പെരിങ്ങാട്ട് മോട്ടോഴ്സിനാണ് ഡീലര്‍ഷിപ്പ്. 1,451 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഷോറൂം. യമഹ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമായിരിക്കും. യമഹയ്ക്ക് ദക്ഷിണേന്ത്യന്‍ വിപണി വളരെ പ്രധാനപ്പെട്ടതാണെന്നും ഈ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ മേഖലയില്‍ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന് കൂടുതല്‍ സഹായിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഏഷിന്‍ ചിഹാന പറഞ്ഞു.

യമഹ മോട്ടോര്‍സൈക്കിളുകള്‍, ആക്സസറികള്‍, വസ്ത്രങ്ങള്‍, സ്‌പെയര്‍ പാര്‍ട്സ് എന്നിവ പ്രീമിയം ഔട്ട്‌ലെറ്റില്‍ പ്രദര്‍ശിപ്പിക്കും. ഉപയോക്താക്കള്‍ക്കായി കഫേ ഉണ്ടായിരിക്കും. ഇതോടെ കേരളത്തിലെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ ആകെ നാലെണ്ണമായി വര്‍ധിച്ചു. രാജ്യമാകെ 63 ബ്ലൂ സ്‌ക്വയര്‍ പ്രീമിയം ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.