Top Spec

The Top-Spec Automotive Web Portal in Malayalam

വിജയവഴിയില്‍ മുന്നേറാന്‍ പുതിയ ഗ്ലാന്‍സ

എക്‌സ് ഷോറൂം വില 6.39 ലക്ഷം രൂപ മുതല്‍

2022 ടൊയോട്ട ഗ്ലാന്‍സ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇ, എസ്, ജി, വി എന്നീ നാല് വേരിയന്റുകളില്‍ ഹാച്ച്ബാക്ക് ലഭിക്കും. 6.39 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. അഞ്ച് വര്‍ഷം / 2,20,000 കിമീ വരെ വാറന്റി ലഭ്യമാണ്.

2022 മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കിയതാണ് പുതിയ ഗ്ലാന്‍സ. സവിശേഷ ഗ്രില്‍, പുതുക്കിപ്പണിത ബംപറുകള്‍ എന്നിവ പരിഷ്‌കരിച്ച മോഡലിന് ലഭിച്ചു. കാറിന്റെ പിന്‍ഭാഗത്ത് മാറ്റമില്ലെന്ന് തോന്നുന്നു. ബലേനോയുടെ അതേ ടെയില്‍ ലാംപ് ക്ലസ്റ്ററുകള്‍ നല്‍കി.

ഗ്ലാന്‍സയുടെ ഉള്‍വശം മാരുതി സുസുകി ബലേനോയുടേതിന് ഏകദേശം സമാനമാണ്. ഡുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, മധ്യഭാഗത്ത് 9 ഇഞ്ച് വലുപ്പമുള്ള ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ്, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിച്ചു.

ബലേനോയുടെയും ഗ്ലാന്‍സയുടെയും ഫീച്ചര്‍ ലിസ്റ്റ് സമാനമാണ്. ആറ് എയര്‍ബാഗുകള്‍, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ഇഎസ്പി എന്നിവ നല്‍കി.

1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഗ്ലാന്‍സ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ പരമാവധി 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബലേനോ ഉപയോഗിക്കുന്ന അതേ കെ12എന്‍ ഡുവല്‍ജെറ്റ് എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ഇ 6.39 ലക്ഷം രൂപ
എസ് 7.29 ലക്ഷം രൂപ
എസ് എഎംടി 7.79 ലക്ഷം രൂപ
ജി 8.24 ലക്ഷം രൂപ
ജി എഎംടി 8.74 ലക്ഷം രൂപ
വി 9.19 ലക്ഷം രൂപ
വി എഎംടി 9.69 ലക്ഷം രൂപ