Top Spec

The Top-Spec Automotive Web Portal in Malayalam

അക്ഷീണം പായാന്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411

എക്‌സ് ഷോറൂം വില 2,03,085 രൂപ മുതല്‍

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ സ്‌ക്രാംബ്ലര്‍ ലഭിക്കും. 2,03,085 രൂപ മുതലാണ് എക്‌സ് ഷോറൂം വില. ബ്ലേസിംഗ് ബ്ലാക്ക്, സ്‌കൈലൈന്‍ ബ്ലൂ, ഗ്രാഫൈറ്റ് യെല്ലോ, ഗ്രാഫൈറ്റ് ബ്ലൂ, ഗ്രാഫൈറ്റ് റെഡ്, വൈറ്റ് ഫ്‌ളെയിം, സില്‍വര്‍ സ്പിരിറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പോലെ ‘ഹാരിസ് പെര്‍ഫോമന്‍സ്’ ഷാസി, എല്‍എസ്-410 എന്‍ജിന്‍ പ്ലാറ്റ്‌ഫോം എന്നിവ പുതിയ മോഡല്‍ അടിസ്ഥാനമാക്കുന്നു. അതേസമയം മുന്നില്‍ ചെറിയ 19 ഇഞ്ച് സ്‌പോക്ക് വീല്‍ നല്‍കി.

ഹിമാലയനുമായി സാമ്യമുള്ളതാണ് സ്‌ക്രാം 411 മോട്ടോര്‍സൈക്കിളിന്റെ സ്റ്റൈലിംഗ്. പെയിന്റഡ് ഷ്രൗഡ് സഹിതം വൃത്താകൃതിയുള്ള ഹെഡ്‌ലാംപ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക്, വീതിയേറിയ ഹാന്‍ഡില്‍ബാറുകള്‍, അപ്‌സ്വെപ്റ്റ് എക്സ്ഹോസ്റ്റ് എന്നിവ കാണാം. സിംഗിള്‍ പീസ് സീറ്റ്, പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.

411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാം 411 മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി കരുത്തും 4,250 ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. മുന്നില്‍ 190 എംഎം ട്രാവല്‍ ചെയ്യുന്ന 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ സിംഗിള്‍ 300 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.