Top Spec

The Top-Spec Automotive Web Portal in Malayalam

കാസിരംഗ എഡിഷനില്‍ ടാറ്റയുടെ ഫാബുലസ് ഫോര്‍

പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ നാല് ടാറ്റ എസ്‌യുവികളുടെയും പ്രത്യേക പതിപ്പാണ് വിപണിയിലെത്തിച്ചത്

ടാറ്റ മോട്ടോഴ്സ് എസ്‌യുവികളുടെ കാസിരംഗ എഡിഷന്‍ പുറത്തിറക്കി. പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ നാല് ടാറ്റ എസ്‌യുവികളുടെയും പ്രത്യേക പതിപ്പാണ് വിപണിയിലെത്തിച്ചത്. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. അതാത് മോഡലുകളുടെ ടോപ് സ്‌പെക് വേരിയന്റുകളില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ ലഭിക്കുന്നത്. ഇതോടൊപ്പം, ടാറ്റ പഞ്ച് കാസിരംഗ എഡിഷന്‍ ഒരു ഐപിഎല്‍ ആരാധകന് ലേലം ചെയ്യും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി സംഭാവന ചെയ്യും.

ടാറ്റ പഞ്ച് കാസിരംഗ എഡിഷന് 8.59 ലക്ഷം രൂപയിലും ടാറ്റ നെക്‌സോണ്‍ കാസിരംഗ എഡിഷന് 11.79 ലക്ഷം രൂപയിലും ടാറ്റ ഹാരിയര്‍ കാസിരംഗ എഡിഷന് 20.41 ലക്ഷം രൂപയിലും ടാറ്റ സഫാരി കാസിരംഗ എഡിഷന് 21.00 ലക്ഷം രൂപയിലുമാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

നിരവധി മാറ്റങ്ങളോടെയാണ് ടാറ്റ പഞ്ച് കാസിരംഗ എഡിഷന്‍ വരുന്നത്. ഇപ്പോള്‍ ‘എര്‍ത്തി ബേഷ്’ ലെതററ്റ് അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു. ‘ഗ്രാനൈറ്റ് ബ്ലാക്ക്’ റൂഫ് റെയിലുകള്‍, കറുത്ത 16 ഇഞ്ച് അലോയ് വീലുകള്‍, മുന്നിലെ ഗ്രില്ലിന് പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവ പുറമേയുള്ള മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ടോപ് സ്‌പെക് ‘ക്രിയേറ്റീവ്’ വേരിയന്റുകളില്‍ മാത്രമായിരിക്കും ടാറ്റ പഞ്ച് കാസിരംഗ എഡിഷന്‍ ലഭിക്കുന്നത്.

മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോ-ക്രോമാറ്റിക് ഐആര്‍വിഎം എന്നിവ ടാറ്റ നെക്സോണ്‍ കാസിരംഗ എഡിഷന് ലഭിച്ച മാറ്റങ്ങളാണ്. ബ്ലാക്ക് പെയിന്റഡ് അലോയ് വീലുകള്‍, ഗ്രാനൈറ്റ് ബ്ലാക്ക് റൂഫ് റെയിലുകള്‍, ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, എര്‍ത്തി ബേഷ് ലെതററ്റ് അപ്ഹോള്‍സ്റ്ററി, ‘ട്രോപ്പിക്കല്‍ വുഡ്’ ഡാഷ്ബോര്‍ഡ് ഫിനിഷ്, പിയാനോ ബ്ലാക്ക് ഗ്രില്‍ എന്നിവ മറ്റ് സ്‌റ്റൈലിംഗ് മാറ്റങ്ങളാണ്. ടോപ് സ്‌പെക് എക്‌സ്‌സെഡ് പ്ലസ് വേരിയന്റുകളില്‍ മാത്രമായിരിക്കും ടാറ്റ നെക്സോണ്‍ കാസിരംഗ എഡിഷന്‍ ലഭിക്കുന്നത്.

എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് വേരിയന്റുകളിലാണ് മിഡ് സൈസ് എസ്‌യുവിയായ ടാറ്റ ഹാരിയര്‍ കാസിരംഗ എഡിഷന്‍ ലഭിക്കുന്നത്. മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ‘ഐറ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവ പ്രത്യേക പതിപ്പിലെ ഏതാനും മാറ്റങ്ങളാണ്. പുതിയ എര്‍ത്തി ബേഷ് അപ്ഹോള്‍സ്റ്ററി, ‘ട്രോപ്പിക്കല്‍ വുഡ്’ ഡാഷ്ബോര്‍ഡ് ഫിനിഷ്, ബ്ലാക്ക് പെയിന്റഡ് അലോയ് വീലുകള്‍, ഗ്രാനൈറ്റ് ബ്ലാക്ക് ഫിനിഷ് ലഭിച്ച ഗ്രില്‍, ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗ് എന്നിവ കോസ്മെറ്റിക് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് എന്നീ വേരിയന്റുകളിലും 6, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലും ടാറ്റ സഫാരി കാസിരംഗ എഡിഷന്‍ ലഭിക്കും. ഡുവല്‍ ടോണ്‍ എര്‍ത്തി ബേഷ് അപ്‌ഹോള്‍സ്റ്ററി, ട്രോപ്പിക്കല്‍ വുഡ് ഡാഷ്ബോര്‍ഡ് ഫിനിഷ്, 18 ഇഞ്ച് ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകള്‍ എന്നിവ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. റൂഫ് റെയിലുകള്‍, ഗ്രില്‍, ബോഡി ക്ലാഡിംഗ് എന്നിവയില്‍ ഗ്രാനൈറ്റ് ബ്ലാക്ക് ഫിനിഷ് കാണാം.