എക്സ് ഷോറൂം പ്രാരംഭ വില 8.99 ലക്ഷം രൂപ മുതല്‍
കിയ കാറന്‍സ് എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.99 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം പ്രാരംഭ വില. ഇന്ത്യയില്‍ കിയ പുറത്തിറക്കുന്ന നാലാമത്തെ ഉല്‍പ്പന്നമാണ് കാറന്‍സ് എംപിവി. അഞ്ച് വേരിയന്റുകളിലും എട്ട് നിറങ്ങളിലും വാഹനം ലഭ്യമായിരിക്കും.

പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ പരിശോധിച്ചാല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പരമാവധി 112 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. മറ്റൊരു ഓപ്ഷനായ 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് പരമാവധി 112 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മൂന്നാമത്തെ ഓപ്ഷന്‍. പരമാവധി പുറത്തെടുക്കുന്നത് 136 ബിഎച്ച്പി കരുത്തും 242 എന്‍എം ടോര്‍ക്കുമാണ്. 7 സ്പീഡ് ഡിസിടി മാത്രമാണ് ഈ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

പൂര്‍ണമായും എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഐസ് ക്യൂബ് ആകൃതിയോടെ എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, റാപ് എറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഉയര്‍ത്തി സ്ഥാപിച്ച സ്റ്റോപ്പ് ലാംപ് സഹിതം സ്പോയ്‌ലര്‍, പിറകിലെ ബമ്പറിന് വലിയ ക്രോം ഇന്‍സേര്‍ട്ട് എന്നിവ ഡിസൈന്‍ സവിശേഷതകളാണ്.

ഇലക്ട്രിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ കിയ കാറന്‍സ് എംപിവിയുടെ അകത്തെ ഫീച്ചറുകളാണ്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് ഫംഗ്ഷന്‍, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക് ഫംഗ്ഷന്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടിപിഎംഎസ് എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
പെട്രോള്‍ വേരിയന്റുകള്‍
1.5 പെട്രോള്‍ എംടി പ്രീമിയം: 8.99 ലക്ഷം രൂപ
1.5 പെട്രോള്‍ എംടി പ്രസ്റ്റീജ്: 9.99 ലക്ഷം രൂപ
1.4 പെട്രോള്‍ എംടി പ്രീമിയം: 10.99 ലക്ഷം രൂപ
1.4 പെട്രോള്‍ എംടി പ്രസ്റ്റീജ്: 11.99 ലക്ഷം രൂപ
1.4 പെട്രോള്‍ എംടി പ്രസ്റ്റീജ് പ്ലസ്: 13.49 ലക്ഷം രൂപ
1.4 പെട്രോള്‍ എംടി ലക്ഷ്വറി: 14.99 ലക്ഷം രൂപ
1.4 പെട്രോള്‍ എംടി ലക്ഷ്വറി പ്ലസ്: 16.19 ലക്ഷം രൂപ
1.4 പെട്രോള്‍ ഡിസിടി പ്രസ്റ്റീജ് പ്ലസ്: 14.59 ലക്ഷം രൂപ
1.4 പെട്രോള്‍ ഡിസിടി ലക്ഷ്വറി പ്ലസ്: 16.99 ലക്ഷം രൂപ
ഡീസല്‍ വേരിയന്റുകള്‍
1.5 ഡീസല്‍ എംടി പ്രീമിയം: 10.99 ലക്ഷം രൂപ
1.5 ഡീസല്‍ എംടി പ്രസ്റ്റീജ്: 11.99 ലക്ഷം രൂപ
1.5 ഡീസല്‍ എംടി പ്രസ്റ്റീജ് പ്ലസ്: 13.49 ലക്ഷം രൂപ
1.5 ഡീസല്‍ എംടി ലക്ഷ്വറി: 14.99 ലക്ഷം രൂപ
1.5 ഡീസല്‍ എംടി ലക്ഷ്വറി പ്ലസ്: 16.19 ലക്ഷം രൂപ
1.5 ഡീസല്‍ എടി ലക്ഷ്വറി പ്ലസ്: 16.99 ലക്ഷം രൂപ