Top Spec

The Top-Spec Automotive Web Portal in Malayalam

ഡിഫന്‍സ് കാന്റീന്‍ സ്റ്റോറുകളില്‍ ഹോണ്ട ഹൈനസ് സിബി350, സിബി350ആര്‍എസ് ലഭിക്കും

പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും സിഎസ്ഡി ഗുണഭോക്താക്കള്‍ക്കും ഈ ബൈക്കുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം

ഹോണ്ട ഹൈനസ് സിബി350, സിബി350ആര്‍എസ് ബൈക്കുകള്‍ ഇനി രാജ്യത്തെ ഡിഫന്‍സ് കാന്റീന്‍ സ്റ്റോറുകളിലും ലഭിക്കും. വാര്‍ത്താക്കുറിപ്പിലാണ് ഹോണ്ട 2 വീലേഴ്സ് ഇന്ത്യ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യമെങ്ങുമുള്ള 35 സിഎസ്ഡി ഡിപ്പോകളില്‍ നിന്ന് ഈ മോഡലുകള്‍ വാങ്ങാം. പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും സിഎസ്ഡി ഗുണഭോക്താക്കള്‍ക്കും ഈ മോട്ടോര്‍സൈക്കിളുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കും.

Post1

ഹോണ്ട ഹൈനസ് സിബി350 ഡീലക്‌സ് വേരിയന്റിന് 1,70,580 രൂപയും (1,96,239 രൂപ) ഡീലക്‌സ് പ്രോ വേരിയന്റിന് 1,74,923 രൂപയും (2,01,239 രൂപ) ഹോണ്ട സിബി350ആര്‍എസ് ഡീലക്‌സ് വേരിയന്റിന് 1,74,923 രൂപയും (2,01,239 രൂപ) ഡീലക്‌സ് പ്രോ വേരിയന്റിന് 1,75,469 രൂപയുമാണ് (2,01,868 രൂപ) സിഎസ്ഡി സ്‌റ്റോറുകളിലെ വില. ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത് പൊതുവിപണിയിലെ വില.

സിഎസ്ഡി അംഗീകരിച്ച പ്രത്യേക വിലയില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും സിഎസ്ഡി ഗുണഭോക്താക്കള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട 350 സിസി മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വില്‍പ്പന വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

സിഎസ്ഡി പോര്‍ട്ടല്‍ രജിസ്ട്രേഷനും ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കുന്നതിനും മോഡല്‍ തെരഞ്ഞെടുക്കുന്നതിനുമായി സിഎസ്ഡി ഇന്ത്യ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി. തെരഞ്ഞെടുത്ത ഡീലര്‍ മോട്ടോര്‍സൈക്കിളിന്റെ ലഭ്യത സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഡീലര്‍ രേഖകളും ഉപഭോക്തൃ രേഖകളും അപ്‌ലോഡ് ചെയ്യാം. അതിനുശേഷം ലോക്കല്‍ സപ്ലൈ ഓര്‍ഡറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് നല്‍കും.