Top Spec

The Top-Spec Automotive Web Portal in Malayalam

ബിഗോസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കേരളത്തില്‍

ബിഗോസ് എ2, ബിഗോസ് ബി8 മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 67,999 രൂപയും 82,999 രൂപയുമാണ് വില

പ്രീമിയം ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ബ്രാന്‍ഡായ ബിഗോസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു. ബിഗോസ് എ2, ബിഗോസ് ബി8 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 67,999 രൂപയും 82,999 രൂപയുമാണ് വില. ലിഥിയം അയണ്‍ ബാറ്ററി കരുത്തേകുന്ന സ്‌കൂട്ടറുകള്‍ സില്‍ക്ക് ബ്ലൂ, സ്പാര്‍ക്ലിംഗ് ബ്ലൂ, നെബുല ഗ്രേ, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭിക്കും. റിമൂവബിള്‍ ബാറ്ററി, ആന്റി തെഫ്റ്റ് അലാം, ആന്റി തെഫ്റ്റ് മോട്ടോര്‍ ലോക്കിംഗ്, എല്‍ഇഡി ഇന്‍സ്ട്രുമെന്റ് പാനല്‍, മള്‍ട്ടി കളേര്‍ഡ് ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ബിഗോസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിതരണത്തിന് സിഎംഎച്ച് മോട്ടോഴ്സുമായി ബിഗോസ് കരാര്‍ ഒപ്പിട്ടിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ കളത്തിങ്കല്‍ ആര്‍ക്കേഡിലെ സിഎംഎച്ച് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം സാനിയ ഇയ്യപ്പനാണ് ബിഗോസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. ബിഗോസ്.കോം വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത 50 സ്‌കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ടെസ്റ്റ് റൈഡിന് ലഭ്യമാണ്.

വൈദ്യുത വ്യവസായത്തിലെ മുന്‍നിരക്കാരായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമാണ് ബിഗോസ്. കേബിള്‍, മാഗ്‌നറ്റ് വയര്‍, കോപ്പര്‍ ട്യൂബ്, കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് എന്നിവയുടെ നിര്‍മാതാക്കളാണ് ആര്‍ആര്‍ ഗ്ലോബല്‍. ബിഗോസ് ബി8, ബിഗോസ് എ2 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് ആര്‍ആര്‍ ഗ്ലോബല്‍ സ്ഥാപകനും ബിഗോസ് എംഡിയുമായ ഹേമന്ദ് കബ്റ പ്രസ്താവിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന വിപണിയില്‍ ബിഗോസിന് വന്‍ സ്വാധീനം ഉള്ളതായി സിഎംഎച്ച് മോട്ടോഴ്സ് ഡീലര്‍ പ്രിന്‍സിപ്പാള്‍ നവാസ് ചെമ്പാന്‍ പറഞ്ഞു.