പനയത്തമ്പറമ്പ് മുരിങ്ങേരി മൊടക്കണ്ടി കീഴൂര്‍ റോഡില്‍ പിഎസ്എന്‍ ഓട്ടോമോട്ടീവാണ് പ്രവര്‍ത്തനമാരംഭിച്ചത്
വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സിന് (വിഇസിവി) കീഴിലെ ഐഷര്‍ ട്രക്ക്സ് ആന്‍ഡ് ബസ്സസ് തങ്ങളുടെ 3എസ് (സെയില്‍സ്, സര്‍വീസ്, സ്പെയര്‍സ്) ഡീലര്‍ഷിപ്പ് കണ്ണൂരില്‍ തുറന്നു. കണ്ണൂര്‍ ജില്ലയിലെ പനയത്തമ്പറമ്പ്, മുരിങ്ങേരി പിഒ ഗീതം റോഡ്, മൊടക്കണ്ടി കീഴൂര്‍ റോഡില്‍ പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിംഗ് ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ഡീലര്‍ഷിപ്പില്‍ പത്ത് സര്‍വീസ് ബേ സജ്ജീകരിച്ചു. പ്രത്യേക ടൂളുകള്‍, സ്പെയര്‍ പാര്‍ട്സ്, അസംബ്ലികള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ എന്നിവ ഉപയോഗിക്കുന്നതോടെ ഉയര്‍ന്ന പ്രവര്‍ത്തന നിലവാരം ഉറപ്പാക്കും. പരിശീലനം ലഭിച്ച 350 ലധികം ഐഷര്‍ ടെക്നീഷ്യന്‍മാരുടെ സംഘമുള്ളതിനാല്‍ 24/7 സമയത്തും ബ്രേക്ക്ഡൗണ്‍ സപ്പോര്‍ട്ട് ലഭ്യമായിരിക്കും. പുതിയ ഡീലര്‍ഷിപ്പ് തുറന്നതോടെ സംസ്ഥാനത്തുടനീളം രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ 75 കിലോമീറ്ററിനുള്ളില്‍ ഐഷറിന്റെ സാന്നിധ്യം ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിക്കും.

കേരളം തന്ത്രപ്രധാന വിപണിയാണെന്നും വലിയ വളര്‍ച്ചാ സാധ്യത കാണുന്നതായും ഉദ്ഘാടനവേളയില്‍ വിഇസിവി എംഡി ആന്‍ഡ് സിഇഒ വിനോദ് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനത്തെ പതിനേഴ് കേന്ദ്രങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് തുടരും. 2.8 ഘനമീറ്റര്‍ മുതല്‍ 24 ഘനമീറ്റര്‍ വരെ ശേഷിയുള്ള ടിപ്പറുകള്‍ക്ക് ഉള്‍പ്പെടെ മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ടതാണ് ഐഷര്‍. ടിപ്പറുകളുടെ വലിയ വിപണികളിലൊന്നായ കേരളത്തിന്റെ ഡ്രൈവിംഗ് ആവശ്യകതകള്‍ പരിഗണിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടിപ്പറുകളുമായി ഉപയോക്താക്കളിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4.9-55ടി ജിവിഡബ്ല്യു ട്രക്കുകളും 12-72 സീറ്റര്‍ ബസ്സുകളും ഉള്‍പ്പെടെ വിപുലമായ ഉല്‍പ്പന്ന നിരയാണ് വിഇസിവി കാഴ്ച്ചവെയ്ക്കുന്നത്. വിശ്വസനീയമായ എന്‍ജിന്‍ സാങ്കേതികവിദ്യ, ഏറ്റവും മികച്ച ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുന്നതും ബിഎസ്6 പാലിക്കുന്നതുമായ നൂതന ഇയുടെക്6 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഐഷര്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭ്യമാക്കുന്ന നൂതന ടെലിമാറ്റിക്സ്, ഈ വ്യവസായത്തില്‍ ഇതാദ്യമായി ഐഷര്‍ അപ്‌ടൈം സെന്റര്‍ പിന്തുണയോടെ ലഭിക്കുന്ന അതിശയകരമായ അപ്ടൈം എന്നിവ സഹിതം നൂറ് ശതമാനം കണക്റ്റ് ചെയ്ത വാഹനങ്ങളുടെ ആദ്യ ശ്രേണി ഒരുക്കിയത് ഐഷറാണ്. ബേസിക്, പ്രീമിയം, വാല്യൂ വിഭാഗങ്ങളിലായി ഐഷര്‍ എച്ച്ഡി ട്രക്കുകളുടെ വിപുലമായ ശ്രേണി വിവിധ വിലകളില്‍ ലഭ്യമാണ്.