Top Spec

The Top-Spec Automotive Web Portal in Malayalam

ജാഗ്വാര്‍ എഫ് ടൈപ്പ് ആര്‍ ഡൈനാമിക് ബ്ലാക്ക് ബുക്കിംഗ് തുടരുന്നു

ബ്ലാക്ക് പാക്ക് ലഭിച്ചതാണ് പുതിയ വേരിയന്റ്

ജാഗ്വാര്‍ എഫ് ടൈപ്പ് ആര്‍ ഡൈനാമിക് ബ്ലാക്ക് വേരിയന്റ് വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ വേരിയന്റിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. സാന്റൊറീനി ബ്ലാക്ക്, ഐഗര്‍ ഗ്രേ, ഫിറെന്‍സെ റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ആര്‍ ഡൈനാമിക് ബ്ലാക്ക് വേര്‍ഷന്‍ ലഭിക്കും.

ബ്ലാക്ക് പാക്ക് ലഭിച്ചതാണ് പുതിയ വകഭേദം. റെഗുലര്‍ മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതിന് സൗന്ദര്യവര്‍ധക, ഫീച്ചര്‍ ഹൈലൈറ്റുകളോടെയാണ് ആര്‍ ഡൈനാമിക് ബ്ലാക്ക് വേരിയന്റ് വരുന്നത്. കൂടാതെ, 20 ഇഞ്ച് വ്യാസമുള്ള 5 സ്പ്ലിറ്റ് സ്‌പോക്ക് അലോയ് വീലുകള്‍ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിച്ചതോടെ ആകെ ലുക്ക് പിന്നെയും വര്‍ധിച്ചു.

ഇന്റീരിയര്‍ വിശേഷങ്ങളിലേക്ക് കടന്നാല്‍, സ്‌പോര്‍ട്ടി തീം താല്‍പ്പര്യപ്പെടുന്ന ഉപയോക്താക്കള്‍ക്കായി ലൈറ്റ് ഓയ്സ്റ്റര്‍ തുന്നല്‍ സഹിതം എബണി അല്ലെങ്കില്‍ ഫ്‌ളെയിം റെഡ് തുന്നല്‍ സഹിതം മാര്‍സ് എന്നീ രണ്ട് ഓപ്ഷനുകളില്‍ വിന്‍ഡ്സര്‍ ലെതര്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ ലഭിക്കും. ഈ സീറ്റുകള്‍ പന്ത്രണ്ട് വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയും. എബണി സ്യൂഡ്‌ക്ലോത്ത് ഹെഡ്‌ലൈനര്‍, ഡോര്‍ ട്രിമ്മുകളിലെ മോണോഗ്രാം സ്റ്റിച്ച് പാറ്റേണ്‍ എന്നിവ പ്രീമിയം നിലവാരം പിന്നെയും വര്‍ധിപ്പിക്കുന്നതാണ്.

5.0 ലിറ്റര്‍, സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 444 ബിഎച്ച്പി കരുത്തും 580 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. എന്‍ജിനുമായി ഘടിപ്പിച്ച 8 സ്പീഡ് ‘ക്വിക്ക് ഷിഫ്റ്റ്’ ട്രാന്‍സ്മിഷന്‍ പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നു.