Top Spec

The Top-Spec Automotive Web Portal in Malayalam

വൈറ്റിലയില്‍ ബെനെല്ലി ഷോറൂം തുറന്നു

ഇന്ത്യയില്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളുടെ 43 ാമത് ഷോറൂം വൈറ്റില സര്‍വീസ് റോഡിലാണ് പ്രവര്‍ത്തനമാരംഭിച്ചത്

എറണാകുളം വൈറ്റിലയില്‍ ബെനെല്ലി പുതിയ ഷോറൂം തുറന്നു. ഇന്ത്യയില്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളുടെ 43 ാമത് ഷോറൂം വൈറ്റില സര്‍വീസ് റോഡിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ജബഖ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡാണ് ഡീലര്‍ പാര്‍ട്ണര്‍. മഹാവീര്‍ ഗ്രൂപ്പിന് കീഴിലെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ ബെനെല്ലി പ്രവര്‍ത്തിക്കുന്നത്.

ഇംപിരിയാലെ 400, ലിയോണ്‍ചിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502എക്‌സ്, ഈയിടെ അവതരിപ്പിച്ച 502സി എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ ബെനെല്ലിയുടെ മുഴുവന്‍ ബിഎസ് 6 ബൈക്കുകളും ഈ ഡീലര്‍ഷിപ്പില്‍ പ്രദര്‍ശിപ്പിക്കും. വിവിധ മോഡലുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉല്‍പ്പന്നങ്ങളും ആക്‌സസറികളും ഷോറൂമില്‍ ലഭ്യമായിരിക്കും.

ഇംപിരിയാലെ 400 മോട്ടോര്‍സൈക്കിളിന് 1,93,799 രൂപ മുതല്‍ 1,97,975 രൂപ വരെയും ലിയോണ്‍ചിനോ 500 മോട്ടോര്‍സൈക്കിളിന് 4,79,900 മുതല്‍ 4,89,901 രൂപ വരെയും ടിആര്‍കെ 502 മോട്ടോര്‍സൈക്കിളിന് 4,95,901 രൂപ മുതല്‍ 5,05,902 രൂപ വരെയും ടിആര്‍കെ 502എക്‌സ് മോട്ടോര്‍സൈക്കിളിന് 5,35,901 രൂപ മുതല്‍ 5,45,901 രൂപ വരെയും 502സി ക്രൂസറിന് 5,08,800 രൂപ മുതല്‍ 5,20,801 രൂപ വരെയുമാണ് കേരള എക്‌സ് ഷോറൂം വില.

വില്‍പ്പന, സര്‍വീസ് കാര്യങ്ങളില്‍ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നതിന് വൈറ്റില ഷോറൂം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായി ബെനെല്ലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വികാസ് ജബഖ് പറഞ്ഞു. വൈറ്റിലയില്‍ ബെനെല്ലി കൊണ്ടുവരുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് ബെനെല്ലി വൈറ്റില ഡീലര്‍ പ്രിന്‍സിപ്പല്‍ വരുണ്‍ ജബഖ് പ്രസ്താവിച്ചു. പ്രാദേശിക മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെയും റൈഡര്‍ കമ്യൂണിറ്റികളുടെയും സ്വപ്നങ്ങള്‍ നിറവേറ്റാനാണ് വൈറ്റിലയിലെ ബെനെല്ലി ഷോറൂമിലൂടെ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.