Top Spec

The Top-Spec Automotive Web Portal in Malayalam

നിസാന്‍ മാഗ്നൈറ്റ് ബേസ് വേരിയന്റിന് വില വര്‍ധിച്ചു

എക്സ്ഇ വേരിയന്റിന് 50,000 രൂപ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 5.49 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്

നിസാന്‍ മാഗ്നൈറ്റ് എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചു. എന്നാല്‍ എക്സ്ഇ എന്ന ബേസ് വേരിയന്റിന് മാത്രമാണ് വില വര്‍ധിച്ചത്. ജനുവരി ഒന്നിന് വില വര്‍ധന പ്രാബല്യത്തില്‍ വന്നു. മറ്റ് വേരിയന്റുകള്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച സമയത്തെ പ്രാരംഭ വിലയില്‍ തുടര്‍ന്നും ലഭിക്കും. നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയാണ് നിസാന്‍ മാഗ്നൈറ്റ്. നാല് വേരിയന്റുകളിലും എട്ട് നിറങ്ങളിലും നിസാന്‍ മാഗ്നൈറ്റ് ലഭിക്കും.

കഴിഞ്ഞ മാസമാണ് സബ്കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് 4.99 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്സ് ഷോറൂം വില പ്രഖ്യാപിച്ചത്. എക്സ്ഇ വേരിയന്റിന് ഇപ്പോള്‍ 50,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 5.49 ലക്ഷം രൂപയിലാണ് മാഗ്നൈറ്റിന് വില ആരംഭിക്കുന്നത്.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് ഓപ്ഷനുകളില്‍ നിസാന്‍ മാഗ്നൈറ്റ് ലഭിക്കും. 5 സ്പീഡ് മാന്വല്‍, സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഈയിടെ ആസിയാന്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) ഇടി പരിശോധനയില്‍ നിസാന്‍ മാഗ്നൈറ്റ് 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.