പരിഷ്കരിച്ച മോഡലുകളും ഓൾ ന്യൂ മോഡലുകളും ഉൾപ്പെടെയാണ് ഈ വർഷം ഇന്ത്യയിൽ 12 ബൈക്കുകൾ അവതരിപ്പിക്കുന്നത്
ഈ വർഷം ഇന്ത്യയിൽ പന്ത്രണ്ട് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് ഡുകാറ്റി. പരിഷ്കരിച്ച മോഡലുകളും ഓൾ ന്യൂ മോഡലുകളും ഉൾപ്പെടെയാണിത്. നിലവിൽ പാനിഗാലെ വി2, സ്ക്രാംബ്ലർ 1100 പ്രോ, മൾട്ടിസ്ട്രാഡ 950 എസ് എന്നീ മൂന്ന് മോഡലുകളാണ് ഇറ്റാലിയൻ ഇരുചക്രവാഹന ബ്രാൻഡ് ഇന്ത്യയിൽ വിൽക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഡുകാറ്റി ഈ വർഷം വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്.
2021 ആദ്യ പാദത്തില്‍ പരിഷ്‌കരിച്ച സ്‌ക്രാംബ്ലര്‍, ഡിയാവെല്‍, എക്‌സ് ഡിയാവെല്‍ എന്നീ മോഡലുകള്‍ അവതരിപ്പിക്കും. പരിഷ്‌കരിച്ച സ്‌ക്രാംബ്ലര്‍ ഐക്കണ്‍, ഐക്കണ്‍ ഡാര്‍ക്ക് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ഡുകാറ്റി ഇന്ത്യ അറിയിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ഇതേതുടര്‍ന്ന് ഡുകാറ്റിയുടെ വി4 എന്‍ജിന്‍ കരുത്തേകുന്ന മള്‍ട്ടിസ്ട്രാഡ വി4, സ്ട്രീറ്റ്‌ഫൈറ്റര്‍ വി4, പരിഷ്‌കരിച്ച പാനിഗാലെ വി4 എന്നീ ബൈക്കുകള്‍ പുറത്തിറക്കും.
2021 രണ്ടാം പകുതിയിൽ ഓൾ ന്യൂ മോൺസ്റ്റർ, സൂപ്പർസ്പോർട്ട് 950, ഹൈപ്പർമോട്ടാർഡ് 950 ആർവിഇ എന്നീ മോട്ടോർസൈക്കിളുകൾ കൊണ്ടുവരും. സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോ, നൈറ്റ് ഷിഫ്റ്റ്, ഡെസർട്ട് സ്ലെഡ് എന്നീ മറ്റ് സ്ക്രാംബ്ലർ മോഡലുകളും ഈ വർഷം ഇന്ത്യയിലെത്തും.