Top Spec

The Top-Spec Automotive Web Portal in Malayalam

സൺറൂഫ് ഗമയിൽ ഇക്കോസ്പോർട്ട് ടൈറ്റാനിയം

2021 മോഡലിൻ്റെ വില കുറയ്ക്കുകയും ചെയ്തു 

ഫോഡ് ഇക്കോസ്‌പോര്‍ട്ട് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചു. അതേസമയം, 2021 മോഡലിന്റെ വില കുറയ്ക്കുകയും ചെയ്തു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 7.99 ലക്ഷം രൂപയിലും ഡീസല്‍ വേരിയന്റുകള്‍ക്ക് 8.69 ലക്ഷം രൂപയിലുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

വില കുറച്ചതിനൊപ്പം, ഇക്കോസ്‌പോര്‍ട്ട് എസ്‌യുവിയുടെ ടൈറ്റാനിയം വേരിയന്റില്‍ ഇപ്പോള്‍ സണ്‍റൂഫ് നല്‍കി. ആംബിയന്റെ, ട്രെന്‍ഡ് എന്നീ രണ്ട് താഴ്ന്ന വേരിയന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ സണ്‍റൂഫ് ഫീച്ചര്‍ ഇല്ലാത്തത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, തണ്ടര്‍ വേരിയന്റുകളില്‍ സണ്‍റൂഫ് സവിശേഷതയാണ്.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എച്ച്‌ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപുകള്‍, ഇലക്ട്രോക്രോമിക് മിറര്‍, ക്രൂസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവ എസ്‌യുവിയില്‍ തുടരുന്നു.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ പവർട്രെയ്ൻ ഓപ്ഷനുകളിലാണ് ഫോഡ് ഇക്കോസ്പോർട്ട് ലഭിക്കുന്നത്. പെട്രോൾ എൻജിൻ 121 ബിഎച്ച്പി കരുത്തും 149 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ മോട്ടോർ 99 ബിഎച്ച്പി കരുത്തും 215 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ എൻജിൻ്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 5 സ്പീഡ് മാന്വൽ മാത്രമാണ് ഡീസൽ എൻജിൻ്റെ ഓപ്ഷൻ.

1.5 ലിറ്റര്‍ ടിഐ-വിസിടി പെട്രോള്‍

ആംബിയന്റെ, മാന്വല്‍ … 7.99 ലക്ഷം രൂപ
ട്രെന്‍ഡ്, മാന്വല്‍ …… 8.64 ലക്ഷം രൂപ
ടൈറ്റാനിയം, മാന്വല്‍ ….. 9.79 ലക്ഷം രൂപ
സ്‌പോര്‍ട്‌സ്, മാന്വല്‍ …… 10.99 ലക്ഷം രൂപ
ടൈറ്റാനിയം പ്ലസ്, ഓട്ടോമാറ്റിക് ….. 11.19 ലക്ഷം രൂപ

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍

ആംബിയന്റെ, മാന്വല്‍ …….. 8.69 ലക്ഷം രൂപ
ട്രെന്‍ഡ്, മാന്വല്‍ ……. 9.14 ലക്ഷം രൂപ
ടൈറ്റാനിയം, മാന്വല്‍ …….. 9.99 ലക്ഷം രൂപ
സ്‌പോര്‍ട്‌സ് ……. 11.49 ലക്ഷം രൂപ