Top Spec

The Top-Spec Automotive Web Portal in Malayalam

ഞെട്ടിപ്പിക്കുന്ന വിലയില്‍ നിസാന്‍ മാഗ്‌നൈറ്റ്

ഡെൽഹി എക്സ് ഷോറൂം വില 4.99 ലക്ഷം രൂപ മുതൽ

നിസാന്‍ മാഗ്‌നൈറ്റ് എസ്‌യുവിയുടെ വിലവിവരങ്ങള്‍ ഒടുവില്‍ പുറത്ത്! സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില നിസാന്‍ ഇന്ത്യ പ്രഖ്യാപിച്ചു. 4.99 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസംബര്‍ 31 വരെ ബുക്കിംഗ് നടത്തുന്നവര്‍ക്കുള്ള പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5,02,868 രൂപ മുതലാണ് കേരളത്തിലെ എക്‌സ് ഷോറൂം വില. രണ്ട് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളിലും നാല് വേരിയന്റുകളിലും എട്ട് നിറങ്ങളിലും നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവി ലഭിക്കും. എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം എന്നിവയാണ് നാല് വേരിയന്റുകള്‍. എക്‌സ്‌വി, എക്‌സ്‌വി പ്രീമിയം വേരിയന്റുകള്‍ക്ക് ടെക് പാക്ക് ലഭ്യമായിരിക്കും.

പ്രൊജക്റ്റർ ഹെഡ്ലാംപുകൾ & ഫോഗ് ലൈറ്റുകൾ,  ‘എൽ’ ആകൃതിയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡുവൽ ടോൺ അലോയ് വീലുകൾ, സിൽവർ സ്കിഡ് പ്ലേറ്റുകൾ & റൂഫ് റെയിലുകൾ, പഡിൽ ലാംപുകൾ എന്നിവ സവിശേഷതകളാണ്.  

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘നിസാന്‍ കണക്റ്റ്’, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, എറൗണ്ട് വ്യൂ മോണിറ്റര്‍, സ്റ്റിയറിംഗില്‍ സ്ഥാപിച്ച കണ്‍ട്രോളുകള്‍, കപ്പ് ഹോള്‍ഡറുകള്‍ സഹിതം പിന്‍നിരയില്‍ ആംറെസ്റ്റ്, മൊബൈല്‍ ഹോള്‍ഡര്‍ എന്നിവ എസ്‌യുവിയുടെ അകത്തെ വിശേഷങ്ങളാണ്.

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (എന്‍എ) പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളുടെയും കൂട്ട്. അതേസമയം ടര്‍ബോ പെട്രോള്‍- സിവിടി കൂട്ടുകെട്ടിലും നിസാന്‍ മാഗ്‌നൈറ്റ് ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ 18.75 കിമീ ഇന്ധനക്ഷമത സമ്മാനിക്കും. മാന്വല്‍ ട്രാന്‍സ്മിഷനില്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 20 കിലോമീറ്ററും സിവിടിയില്‍ 17.7 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത്.

നിസാന്‍ മാഗ്‌നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3,994 എംഎം, 1,758 എംഎം, 1,572 എംഎം എന്നിങ്ങനെയാണ്. 2,500 മില്ലിമീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 205 എംഎം.

ഇരട്ട എയർബാഗുകൾ, ഇബിഡി സഹിതം എബിഎസ്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ആൻ്റി റോൾ ബാർ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (വിഡിസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (എച്ച്എസ്എ), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (എച്ച്ബിഎ) എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.  

ഇന്ത്യയില്‍ ഏറ്റവുമധികം മല്‍സരം നടക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയ മോഡലുകളാണ് എതിരാളികള്‍.

വേരിയന്റ് വില

1.0 എന്‍എ പെട്രോള്‍ എക്‌സ്ഇ എംടി : 4.99 ലക്ഷം രൂപ

1.0 എന്‍എ പെട്രോള്‍ എക്‌സ്എല്‍ എംടി : 5.99 ലക്ഷം രൂപ

1.0 എന്‍എ പെട്രോള്‍ എക്‌സ്‌വി എംടി : 6.68 ലക്ഷം രൂപ

1.0 എന്‍എ പെട്രോള്‍ എക്‌സ്‌വി പ്രീമിയം എംടി : 7.55 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്എല്‍ എംടി : 6.99 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്‌വി എംടി : 7.68 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്‌വി പ്രീമിയം എംടി : 8.45 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്എല്‍ സിവിടി : 7.89 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്‌വി സിവിടി : 8.58 ലക്ഷം രൂപ

1.0 ടര്‍ബോ പെട്രോള്‍ എക്‌സ്‌വി പ്രീമിയം സിവിടി : 9.35 ലക്ഷം രൂപ