Top Spec

The Top-Spec Automotive Web Portal in Malayalam

രണ്ട് പുതിയ നിറങ്ങളിൽ ക്ലാസിക് 350

ഓറഞ്ച് എംബർ, മെറ്റാലോ സിൽവർ എന്നിവയാണ് പുതിയ പെയിൻ്റ് ഓപ്ഷനുകൾ 

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന് രണ്ട് പുതിയ നിറങ്ങള്‍ കൂടി ലഭിച്ചു. ഓറഞ്ച് എംബര്‍, മെറ്റാലോ സില്‍വര്‍ എന്നിവയാണ് പുതിയ പെയിന്റ് ഓപ്ഷനുകള്‍. കൂടാതെ അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവയോടെയാണ് പുതിയ രണ്ട് കളര്‍ വേരിയന്റുകളും വരുന്നത്. ബുക്കിംഗ് ആരംഭിച്ചു. 1,83,164 രൂപയാണ് ചെന്നൈ എക്‌സ് ഷോറൂം വില.

ഇതോടെ റോയൽ എൻഫീൽഡിൻ്റെ ‘മേക്ക് ഇറ്റ് യുവേഴ്സ്’ സൗകര്യം ക്ലാസിക് 350 വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ ഓർഡർ നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് ക്ലാസിക് 350 കസ്റ്റമൈസ് ചെയ്യാൻ കഴിയും. ഡീലർഷിപ്പുകളിലും വെബ്സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.

  

ചെന്നൈ ആസ്ഥാനമായ റോയൽ എൻഫീൽഡിൻ്റെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ് ക്ലാസിക് 350.