Top Spec

The Top-Spec Automotive Web Portal in Malayalam

പഞ്ചനക്ഷത്ര സുരക്ഷയിൽ ലാൻഡ് റോവർ ഡിഫെൻഡർ

ക്രാഷ് ടെസ്റ്റ് നടത്തിയത് യൂറോ എൻകാപ് 

യൂറോ എൻകാപ് (ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനയിൽ പഞ്ചനക്ഷത്ര റേറ്റിംഗ് നേടി ലാൻഡ് റോവർ ഡിഫെൻഡർ 110. 2.0 എസ്ഇ വകഭേദമാണ് സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് കരസ്ഥമാക്കിയത്.  

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് 85 ശതമാനം, ഡ്രൈവർ അസിസ്റ്റ് സാങ്കേതികവിദ്യകളുടെ കാര്യത്തിൽ 79 ശതമാനം, വൾനറബിൾ റോഡ് യൂസേഴ്സ് (വിആർയു) വിഭാഗത്തിൽ 71 ശതമാനം എന്നിങ്ങനെയാണ് ലാൻഡ് റോവർ ഡിഫെൻഡർ 110 സ്കോർ ചെയ്തത്.  

ആറ് എയർബാഗുകൾ, മൂന്ന് ഐസോഫിക്സ് പോയൻ്റുകൾ, എമർജൻസി ബ്രേക്കിംഗ്‌, ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ കൊളീഷൻ മോണിറ്റർ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, 3ഡി സറൗണ്ട് കാമറ, ക്ലിയർ എക്സിറ്റ് മോണിറ്റർ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഡ്രൈവർ കണ്ടീഷൻ മോണിറ്റർ, റിയർ ട്രാഫിക് മോണിറ്റർ, വേഡ് സെൻസിംഗ്, അഡാപ്റ്റീവ് സ്പീഡ് ലിമിറ്റർ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ഫീച്ചറുകൾ. 

പുതിയ ഡിഫെൻഡർ സൃഷ്ടിക്കാൻ തുടങ്ങിയ നിമിഷം മുതൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിരുന്നതായി ജാഗ്വാർ ലാൻഡ് റോവർ പ്രൊഡക്റ്റ് എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്റ്റർ നിക്ക് റോജേഴ്സ് പറഞ്ഞു.