Top Spec

The Top-Spec Automotive Web Portal in Malayalam

മനോഹരം… പുതിയ ഹ്യുണ്ടായ് ഐ20

—  ഇന്ത്യ എക്സ് ഷോറൂം വില 6,79,900 രൂപ മുതൽ 

മൂന്നാം തലമുറ ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളില്‍ ഹ്യുണ്ടായ് ഐ20 ലഭിക്കും. 6,79,900 രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആസ്റ്റ (ഒ), 7 സ്പീഡ് ഡിസിടി എന്ന ടോപ് സ്‌പെക് വകഭേദത്തിന് 11,17,900 രൂപയാണ് വില. ഡിസംബര്‍ 31 വരെ ഡെലിവറി ചെയ്യുന്ന കാറുകള്‍ക്കുള്ള പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുക.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ (5 സ്പീഡ് മാന്വൽ, ഐവിടി), 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, (6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി), 1.5 ലിറ്റർ ഡീസൽ എൻജിൻ (6 സ്പീഡ് മാന്വൽ) എന്നിവയാണ് 2020 ഹ്യുണ്ടായ് ഐ20 യുടെ പവർട്രെയ്ൻ ഓപ്ഷനുകൾ.

ഹ്യുണ്ടായുടെ ‘സെൻസുവസ് സ്പോർട്ടിനെസ്’ ഡിസൈൻ ഭാഷയിലാണ് പുതിയ ഐ20 അണിയിച്ചൊരുക്കിയത്. പാരാമെട്രിക് ജുവൽ പാറ്റേൺ ഗ്രിൽ, എൽഇഡി പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, പ്രൊജക്റ്റർ ഫോഗ് ലാംപുകൾ, സൺറൂഫ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സെഡ്’ ആകൃതിയിൽ എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, പഡിൽ ലാംപുകൾ എന്നിവ സവിശേഷതകളാണ്.  

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 10.24 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, പൂർണ ഡിജിറ്റലായ ഇൻസ്ട്രുമെന്റ് കൺസോൾ, നീല നിറത്തിൽ ആംബിയന്റ് ലൈറ്റിംഗ്, ഏഴ് സ്പീക്കറുകളോടെ ‘ബോസ്’ മ്യൂസിക് സിസ്റ്റം, എയർ പ്യൂരിഫൈർ, കൂളിംഗ് ഫംഗ്ഷൻ സഹിതം വയർലെസ് ചാർജിംഗ് എന്നിവ കാറിനകത്തെ ഫീച്ചറുകളാണ്. 

ആറ് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട്, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), പിറകില്‍ പാര്‍ക്കിംഗ് കാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നീ ആറ് മോണോ ടോൺ നിറങ്ങളിലും കറുത്ത റൂഫ് സഹിതം പോളാർ വൈറ്റ്, കറുത്ത റൂഫ് സഹിതം ഫിയറി റെഡ് എന്നീ രണ്ട് ഡുവൽ ടോൺ നിറങ്ങളിലും പുതിയ ഹ്യുണ്ടായ് ഐ20 ലഭിക്കും. 

1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്‍ജിന്‍

മാഗ്‌ന, 5 സ്പീഡ് എംടി …… 6,79,900 രൂപ

സ്‌പോര്‍ട്‌സ്, 5 സ്പീഡ് എംടി ….. 7,59,900 രൂപ

സ്‌പോര്‍ട്‌സ്, ഐവിടി ……. 8,59,900 രൂപ

ആസ്റ്റ, 5 സ്പീഡ് എംടി …… 8,69,900 രൂപ

ആസ്റ്റ, ഐവിടി …… 9,69,900 രൂപ

ആസ്റ്റ (ഒ), 5 സ്പീഡ് എംടി ….. 9,19,900 രൂപ

1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിന്‍

സ്‌പോര്‍ട്‌സ്, ഐഎംടി ….. 8,79,900 രൂപ

ആസ്റ്റ, ഐഎംടി ….. 9,89,900 രൂപ

ആസ്റ്റ, 7 സ്പീഡ് ഡിസിടി ……. 10,66,900 രൂപ

ആസ്റ്റ (ഒ), 7 സ്പീഡ് ഡിസിടി …… 11,17,900 രൂപ

1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍

മാഗ്‌ന, 6 സ്പീഡ് എംടി …… 8,19,900 രൂപ

സ്‌പോര്‍ട്‌സ്, 6 സ്പീഡ് എംടി ….. 8,99,900 രൂപ

ആസ്റ്റ (ഒ), 6 സ്പീഡ് എംടി ……. 10,59,900 രൂപ