Top Spec

The Top-Spec Automotive Web Portal in Malayalam

തിരിച്ചുവരവിന് ഒരുങ്ങി മൈക്രോമാക്സ്; ‘ഇൻ’ ബ്രാൻഡ് അവതരിപ്പിച്ചു

— 500 കോടി രൂപയുടെ നിക്ഷേപം നടത്തും 

ഇന്ത്യയുടെ സ്വന്തം കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ മൈക്രോമാക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘ഇൻ’ എന്ന പുതിയ ഉപ ബ്രാൻഡ് അവതരിപ്പിച്ചു. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ തിരികെ പ്രവേശിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മൈക്രോമാക്സ് സഹ സ്ഥാപകൻ രാഹുൽ ശർമ പ്രസ്താവിച്ചു. ‘ഇൻ’ മൊബൈൽ ഫോണുകളിലൂടെ ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ത്യയെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. 

 

പെർഫോമൻസ് ഉൽപ്പന്നങ്ങൾ തേടുന്ന ഇന്ത്യൻ മില്ലെനിയലുകളെ ഉദ്ദേശിച്ചാണ് ‘ഇൻ’ ബ്രാൻഡ് ഫോണുകൾ വിപണിയിലെത്തിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ തിരികെ പ്രവേശിക്കുന്നതിന്റെ ഭാഗമായി 500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇന്ത്യയുടെ പുതു തലമുറ ഉപയോക്താക്കൾക്കായി പുതിയ സ്മാർട്ട്ഫോണുകൾ നിർമിക്കും. ‘ഇൻ’ ബ്രാൻഡിൽ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കും. 

 

നിലവിൽ രാജസ്ഥാനിലെ ഭിവാഡിയിലും ഹൈദരാബാദിലുമായി മൈക്രോമാക്സിന് രണ്ട് നിർമാണശാലകളുണ്ട്. രണ്ടിടങ്ങളിലുമായി പ്രതിമാസം ഇരുപത് ലക്ഷം ഫോണുകൾ നിർമിക്കാൻ കഴിയും. മാത്രമല്ല, വിൽപ്പന, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ മൈക്രോമാക്സ്. നിലവിൽ രാജ്യമെങ്ങും പതിനായിരത്തിലധികം റീട്ടെയ്ൽ ഔട്ട്ലെറ്റുകളും ആയിരത്തിലധികം സർവീസ് സെന്ററുകളും ഉണ്ട്.