Top Spec

The Top-Spec Automotive Web Portal in Malayalam

ഉൽസവം കൂടാൻ ഹോണ്ട അമേസ് സ്പെഷൽ എഡിഷൻ

— നാല് വേരിയന്റുകളിൽ സെഡാൻ ലഭിക്കും. 7 ലക്ഷം രൂപ മുതലാണ് ഡെൽഹി എക്സ് ഷോറൂം വില  
— ഹോണ്ട അമേസിന്റെ എസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ‘സ്പെഷൽ എഡിഷൻ’ നിർമിച്ചിരിക്കുന്നത്

രാജ്യത്തെ ഉൽസവ സീസൺ പ്രമാണിച്ച് ഹോണ്ട അമേസ് ‘സ്പെഷൽ എഡിഷൻ’ വിപണിയിൽ അവതരിപ്പിച്ചു. നാല് വേരിയന്റുകളിൽ സെഡാൻ ലഭിക്കും. 7 ലക്ഷം രൂപ മുതലാണ് ഡെൽഹി എക്സ് ഷോറൂം വില. നവരാത്രി ആരംഭം മുതൽ ദീപാവലി വരെയാണ് രാജ്യത്തെ ഫെസ്റ്റിവൽ സീസൺ അഥവാ ഉൽസവ കാലം.

ഹോണ്ട അമേസിന്റെ ഏറ്റവുമധികം വിറ്റുപോകുന്ന വേരിയന്റുകളിലൊന്നായ എസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ‘സ്പെഷൽ എഡിഷൻ’ നിർമിച്ചിരിക്കുന്നത്. പുതിയ ബോഡി ഗ്രാഫിക്സ്, സ്പെഷൽ എഡിഷൻ ലോഗോ, ബാഡ്ജ് എന്നിവ പുറമേ കാണാം. ഏഴ് ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സ്ലൈഡിംഗ് ആം റെസ്റ്റ്, പുതിയ സീറ്റ് കവറുകൾ എന്നിവ സ്പെഷൽ എഡിഷൻ മോഡലിന്റെ അകത്തെ വിശേഷങ്ങളാണ്.

  

1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നിവയാണ് ഹോണ്ട അമേസ് സ്പെഷൽ എഡിഷന്റെ എൻജിൻ ഓപ്ഷനുകൾ. പെട്രോൾ എൻജിൻ 89 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ 99 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമാണ് ഡീസൽ മോട്ടോർ പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ സ്റ്റാൻഡേഡ് ആണെങ്കിൽ സിവിടി ഓപ്ഷണലായിരിക്കും.  

വേരിയന്റ്                 വില  
പെട്രോൾ എംടി  …… 7 ലക്ഷം രൂപ  
പെട്രോൾ സിവിടി  …….. 7.90 ലക്ഷം രൂപ  
ഡീസൽ എംടി  ……… 8.30 ലക്ഷം രൂപ  
ഡീസൽ സിവിടി  ……… 9.10 ലക്ഷം രൂപ