Top Spec

The Top-Spec Automotive Web Portal in Malayalam

50,000 ബുക്കിംഗ് പിന്നിട്ട് ക്രെറ്റ കുതിക്കുന്നു

അറുപത് ശതമാനത്തോളം പേർ ഡീസൽ വകഭേദങ്ങളാണ് ബുക്ക് ചെയ്തത് 

ഹ്യുണ്ടായ് ക്രെറ്റയുടെ ഡീസൽ വേരിയന്റുകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. തങ്ങളുടെ നൂതന ബിഎസ് 6 ഡീസൽ സാങ്കേതികവിദ്യയുടെ വിജയമായാണ് ഈ നേട്ടത്തെ ദക്ഷിണ കൊറിയൻ കമ്പനി ഉയർത്തിക്കാണിക്കുന്നത്.  

ഇന്ത്യൻ വിപണിയിൽ രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റയുടെ കുതിപ്പ്. ഇതുവരെ 55,000 ൽ കൂടുതൽ ബുക്കിംഗ് നേടിയതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ഇതിൽ അറുപത് ശതമാനത്തോളം പേർ കോംപാക്റ്റ് എസ് യുവിയുടെ ഡീസൽ വകഭേദങ്ങളാണ് ബുക്ക് ചെയ്തത്.  

ഹ്യുണ്ടായ് ക്രെറ്റയുടെ ഡീസൽ വേരിയന്റുകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. തങ്ങളുടെ നൂതന ബിഎസ് 6 ഡീസൽ സാങ്കേതികവിദ്യയുടെ വിജയമായാണ് ഈ നേട്ടത്തെ ദക്ഷിണ കൊറിയൻ കമ്പനി ഉയർത്തിക്കാണിക്കുന്നത്.  

‘ക്ലിക്ക് ടു ബൈ’ എന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പുതിയ വിൽപ്പന സംവിധാനത്തിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ മോഡൽ ക്രെറ്റയാണെന്ന് കമ്പനി വ്യക്തമാക്കി. ആകെ നേടിയ ബുക്കിംഗിൽ 76 ശതമാനത്തോളം ‘ക്ലിക്ക് ടു ബൈ’ വഴിയാണ്. മാത്രമല്ല, ‘ക്ലിക്ക് ടു ബൈ’ വഴിയുള്ള ആകെ അന്വേഷണങ്ങളിൽ മുപ്പത് ശതമാനത്തോളം പുതിയ ക്രെറ്റയെക്കുറിച്ചാണ്. ഈ വർഷം മാർച്ചിലാണ് രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.